ലോസ് ആഞ്ചലസ്: അമേരിക്കൻ കോമിക് ബുക്ക് റൈറ്റർ, എഡിറ്റർ, പബ്ലിഷർ തുടങ്ങിയ നിലയിൽ പ്രശസ്തനായ സ്റ്റാൻലി എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റാൻലി മാർട്ടിൻ ലിബർ (95) കലിഫോർണിയ ലോസ് ആഞ്ചലസിൽ അന്തരിച്ചു. നവംബർ 12 തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ഐഓണിക് കോമിക് ബുക്ക് ഹീറോ, സ്പൈഡർമാൻ, എക്സ്മാൻ, അവഞ്ചേഴ്സ്, ബ്ലാക്ക് പാന്തർ തുടങ്ങിയ കഥാപാത്രങ്ങളുടെ നിർമ്മിതാവായായിരുന്നു അദ്ദേഹം. ഭാവനാ സൃഷ്ടികളുടെ ബുദ്ധി ശ്രോതസിനെയാണ് സ്റ്റാൻലിയുടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഡിസ്നി ചെയർമാനും സിഇഒയുമായ റോബർട്ട് ഐഗർ പറഞ്ഞു.
ടൈംലി കോമിക്സ് പൾപ് മാഗസിനിൽ അസിസ്റ്റന്റായി കോമിക്സ് രംഗത്തേക്കു കടന്നുവന്ന സ്റ്റാൻലി 1960ൽ മാർവൽ കോമിക്സിൽ ചേർന്നു. 1942ൽ യുഎസ് മിലിട്ടറിയിൽ ചേർന്ന സ്റ്റാൻലി രണ്ടാം ലോക മഹായുദ്ധത്തിലും പങ്കെടുത്തിരുന്നു.
1960 മുതൽ 70 കാലഘട്ടത്തിലാണ് സുപ്രസിദ്ധ കഥാപാത്രങ്ങളായ സ്പൈഡർ മാൻ, എക്സ് - മാൻ എന്നിവ ചലചിത്രങ്ങളാക്കി അഭ്രപാളികളിലെത്തിച്ചു തുടങ്ങിയത്.
2008ൽ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് നാഷണൽ മെഡൽ ഓഫ് ആർട്സ് നൽകി ആദരിച്ചു. ഇതു കൂടാതെ നിരവധി അവാർഡുകളും സ്റ്റാൻലിയെ തേടിയെത്തിയിട്ടുണ്ട്. ലോകം മുഴുവൻ ആരാധകരുള്ള സ്റ്റാൻലിയുടെ വിയോഗം കോമിക്സ് ലോകത്തിന് തീരാനഷ്ടമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ