+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി വാ​ഴ​ക്കാ​ട് ചാ​ന്പ്യന്മാ​രാ​യി

റി​യാ​ദ്: ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും കാ​ൽ​പ​ന്തു​ക​ളി പ്രേ​മി​ക​ൾ​ക്ക് ഉ​ത്സ​വ​മാ​യി മാ​റി​യ ഡ​ബി​ൾ ഹോ​ഴ്സ്ക​പ്പി​നു വേ​ണ്ടി​യു​ള്ള ഒ​ൻ​പ​ത
ക​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി വാ​ഴ​ക്കാ​ട് ചാ​ന്പ്യന്മാ​രാ​യി
റി​യാ​ദ്: ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും കാ​ൽ​പ​ന്തു​ക​ളി പ്രേ​മി​ക​ൾ​ക്ക് ഉ​ത്സ​വ​മാ​യി മാ​റി​യ ഡ​ബി​ൾ ഹോ​ഴ്സ്ക​പ്പി​നു വേ​ണ്ടി​യു​ള്ള ഒ​ൻ​പ​താ​മ​ത് കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു വെ​ള്ളി​യാ​ഴ്ച ന​സ്രി​യ​യി​ലെ റ​യ​ൽ മ​ഡ്രി​ഡ് അ​ക്കാ​ഡ​മി സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പ​ന​മാ​യി.

പ്ര​തി​കൂ​ല​കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് കേ​ളി ഫു​ട്ബോ​ളി​ന്‍റെ ക​ലാ​ശ​പോ​രാ​ട്ടം കാ​ണാ​നെ​ത്തി​യ കാ​ൽ​പ്പ​ന്ത് പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തി​ച്ച മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഐ​ബി ടെ​ക് ലാ​ന്േ‍​റ​ണ്‍ എ​ഫ്സി​യെ കീ​ഴ്പ്പെ​ടു​ത്തി എ​സി​ടി സോ​ലു​ഷ​ൻ ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി വാ​ഴ​ക്കാ​ട് ഡ​ബി​ൾ ഹോ​ഴ്സ് ക​പ്പി​ൽ മു​ത്ത​മി​ട്ടു. ഇ​രു ടീ​മു​ക​ളും തു​ട​ക്കം മു​ത​ലേ ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ച മ​ത്സ​ര​ത്തി​ൽ ഇ​രു പ​കു​തി​ക​ളി​ലാ​യി നേ​ടി​യ ര​ണ്ടു​ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി, ലാ​ന്േ‍​റ​ണ്‍ എ​ഫ്സി​യെ തോ​ൽ​പി​ച്ച​ത്.

തു​ല്യ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ൽ ആ​വേ​ശോ​ജ്ജ്വ​ല​മാ​യ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ഒ​ത്തി​ണ​ക്ക​ത്തോ​ടെ ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്.​സി വാ​ഴ​ക്കാ​ട്, തു​ട​ക്കം മു​ത​ലേ ആ​ക്ര​മി​ച്ചു ക​ളി​ക്കാ​ൻ തു​ട​ങ്ങി. ക​ളി​യു​ടെ ഏ​ഴാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ മു​ന്നേ​റ്റം ത​ട​യു​ന്ന​തി​നി​ട​യി​ൽ ലാ​ന്േ‍​റ​ണ്‍ എ​ഫ്സി പെ​നാ​ല്റ്റി ബോ​ക്സി​നു​ള്ളി​ൽ വ​ച്ചു ഫൗ​ൾ ചെ​യ്ത​തി​നു റ​ഫ​റി വി​ധി​ച്ച പെ​നാ​ൽ​റ്റി കി​ക്ക് ക്യാ​പ്റ്റ​ൻ സ​ജാ​ദ് അ​തി​വി​ദ്ഗ​ദ്ധ​മാ​യി വ​ല​യി​ലെ​ത്തി​ച്ചു (1:0) ആ​ദ്യ ഗോ​ൾ ന​ൽ​കി​യ ആ​ഘാ​ത​ത്തി​ൽ നി​ന്നും ഉ​ണ​ർ​ന്നു ക​ളി​ച്ച ലാ​ന്േ‍​റ​ണ്‍ എ​ഫ്സി ഒ​ന്ന് ര​ണ്ട് മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ൾ​കീ​പ്പ​ർ ആ​ഷി​ദ് അ​വ നി​ഷ്പ്ര​ഭ​മാ​ക്കി. വേ​ഗ​ത​കൊ​ണ്ടും ഡ്രി​ബ്ലിം​ഗ് കൊ​ണ്ടും എ​തി​രാ​ളി​ക​ളെ വെ​ള്ളം കു​ടി​പ്പി​ച്ച ദേ​ശീ​യ​താ​രം അ​ഫ്ദ​ൽ ക​ളി​യു​ടെ ഇ​രു​പ​ത്തി​യേ​ഴാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി ര​ണ്ടാം ഗോ​ൾ നേ​ടി.

ര​ണ്ടാം​പ​കു​തി​യു​ടെ ഇ​രു​പ​താം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ൾ​മു​ഖ​ത്ത് ഫൗ​ൾ ചെ​യ്ത​തി​നു ലാ​ന്േ‍​റ​ണ്‍ എ​ഫ്സി​ക്കു അ​നു​കൂ​ല​മാ​യി റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. ഫാ​രി​സ് എ​ടു​ത്ത കി​ക്ക് ഒ​രു ഫു​ള്ഡൈ​വി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ള്കീ​പ്പ​ർ ആ​ഷി​ദ് ര​ക്ഷ​പ്പെ​ടു​ത്തി. ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ല​ഭി​ച്ച അ​വ​സ​രം ന​ഷ്ട​മാ​യ​തോ​ടെ ലാ​ന്േ‍​റ​ണ്‍ എ​ഫ്സി ക്യാ​ന്പി​ൽ മൂ​ക​ത പ​ര​ന്നു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ്ആ​ശ്വാ​സ​ഗോ​ൾ ക​ണ്ടെ​ത്താ​നു​ള്ള എ​ഫ്സി​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളെ നി​ഷ്പ്ര​ഭ​മാ​ക്കി ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ങ്ങാ​തെ ടൂ​ർ​ണ്ണ​മെ​ന്‍റി​ലെ ഗ്ലാ​മ​ർ ടീം ​ബ്ലാ​സ്റ്റേ​ഴ്സ് വാ​ഴ​ക്കാ​ട് ചാ​ന്പ്യ·ാ​രാ​യി.

ഫൈ​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​മാ​യും ടൂ​ർ​ണ്ണ​മെ​ന്‍റി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും ബ്ലാ​സ്റ്റേ​ഴ്സ് വാ​ഴ​ക്കാ​ടി​ന്‍റെ ആ​ഷി​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ്ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ലാ​ന്േ‍​റ​ണ്‍ എ​ഫ്സി​യു​ട തൌ​ഫീ​ഖും, ടോ​പ്സ്കോ​റാ​യി സു​ബൈ​ർ(​ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്.​സി) തൌ​ഫീ​ഖ് (ലാ​ന്േ‍​റ​ണ്എ​ഫ്സി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബ​ഷീ​ർ തൃ​ത്താ​ല​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഫെ​യ​ര്പ്ലേ ടീ​മി​നു​ള്ള അ​വാ​ര്ഡി​നു ഹാ​ഫ്ലൈ​റ്റ് ബ്ലാ​സ്റ്റെ​ഴ്സ് എ​ഫ്.​സി വാ​ഴ​ക്കാ​ട് അ​ര്ഹ​രാ​യി.

കേ​ളി പ്ര​സി​ഡ​ന്‍റ് ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​നം റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കൗ​ണ്‍​സി​ല​ർ അ​നി​ൽ നൌ​ട്ടി​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ർ​ണ്ണ​മെ​ന്‍റ് മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ഡ​ബി​ൾ ഹോ​ഴ്സ് സൗ​ദി ഡി​സ്ട്രി​ബ്യൂ​ട്ട​ർ എ​ക്സീ​ക്യു​ട്ടീ​വ് മാ​നേ​ജ​ർ ഹ​സ​ൻ അ​ൽ​സ​ഹ്റാ​നി, നി​ജി​ൽ തോ​മ​സ്, മി​ഷാ​രി സാ​ദൂ​ൻ, ഉ​മ്മ​ർ​ഖാ​ൻ സ​ഫാ​മ​ക്ക മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​രാ​യ അ​യ്മ​ൻ ഫാ​ത്തി, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, വെ​സ്റ്റേ​ണ്‍ യൂ​ണി​മ​ണി ട്രാ​ൻ​സ്ഫ​ർ പ്ര​തി​നി​ധി എ​ന്നി​വ​രും ആ​ശം​സ​യ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ വ​ച്ചു ബ​ഷീ​ർ തൃ​ത്താ​ല കു​ടും​ബ​സ​ഹാ​യ നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന കേ​ളി ജീ​വ കാ​രു​ണ്യ ക​മ്മി​റ്റി ചെ​യ​ര്മാ​ൻ സു​രേ​ഷ് ച​ന്ദ്ര​നി​ൽ​നി​ന്നും അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ ഏ​റ്റു​വാ​ങ്ങി. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ സ്വാ​ഗ​ത​വും സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ നൗ​ഷാ​ദ് കോ​ര​മ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ