കുവൈത്ത്: ഇസ്ത അൽ വതനിയ എന്ന പേരിൽ NBK ബാങ്കിന്റെ സ്പോണ്സർ ഷിപ്പിൽ കുവൈത്തിലെ പരിസ്ഥിതി പ്രകൃതി സ്നേഹികളും കുവൈത്ത് എൻജിനേഴ്സ് അസോസിയേഷൻ കുവൈറ്റ് യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത ബീച്ച് ക്ലീനിംഗ് പരിപാടിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രധിനിധിയായി തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈറ്റ് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു.
വെള്ളിയാഴ്ച നടന്ന ബീച്ച് ക്ലീനിംഗ് പരിപാടിയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ അസോസിയേഷൻ സ്വദേശികളോടൊപ്പം കുവൈത്തിന്റെ നവീകരണ പ്രവർത്തനത്തിൽ തങ്ങളോടൊപ്പം സഹകരിച്ചതെന്നു കുവൈറ്റ് എൻജിനേഴ്സ് പ്രൊട്ടക്ഷൻ പ്രതിനിധികളായ എൻജിനിയർ ഹാദിയും സാറയും അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ കീർത്തി ഉയർത്തി പിടിക്കുവാൻ ഈ പരിശ്രമം ഉപഹരിച്ചുവെന്ന് ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ അഭിപ്രായപ്പെട്ടു . തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ടെക്സാസ് കുവൈറ്റ് സ്വദേശികൾക്കൊപ്പം ഉണ്ടാകുമെന്നു പ്രസിഡന്റ് ബിനു സുകുമാരൻ അഭിപ്രായപ്പെട്ടു.
പ്രോഗ്രാം കണ്‍വീനർ മുരളീധരൻ, ട്രഷറർ മനോജ്, ആര്ടിസ്റ് ഹരി, ലോക കേരളം സഭാംഗം ബാബു ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ