+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​ത്ത് കെഎംസി​സി കേ​ന്ദ്ര ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള (201921) കേ​ന്ദ്ര ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന യൂ​ണി​റ്റ് ഏ​രി​യ സം​വി​ധാ​ന​ത്തി​ൽ നി​ന്നും മ
കു​വൈ​ത്ത്  കെഎംസി​സി കേ​ന്ദ്ര ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള (2019-21) കേ​ന്ദ്ര ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന യൂ​ണി​റ്റ് ഏ​രി​യ സം​വി​ധാ​ന​ത്തി​ൽ നി​ന്നും മാ​റി മ​ണ്ഡ​ലം ജി​ല്ലാ സ്റ്റേ​റ്റ് ഘ​ട​ന​യി​ലേ​ക്ക് കു​വൈ​ത്ത് കെഎംസി​സി ക​മ്മ​റ്റി​ക​ൾ മാ​റി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ കേ​ന്ദ്ര ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ഴു​പ​ത്തി​ര​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളും പ​ത്ത് ജി​ല്ലാ ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം, ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ അ​ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ മു​സ്ലീം ലീ​ഗ് ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗ​വും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് പ്ര​സി​ഡ​ന്‍റും എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം.​ആ​ർ.​നാ​സ​ർ ട്ര​ഷ​റ​റു​മാ​യ ക​മ്മ​റ്റി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, സു​ബൈ​ർ പാ​റ​ക്ക​ട​വ്, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ശ​ഹീ​ദ് പ​ട്ടി​ല​ത്ത്, ഹാ​രി​സ് വ​ള്ളി​യോ​ത്ത് സെ​ക്ര​ട്ട​റി​മാ​രാ​യി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, മു​ഷ്താ​ഖ് എ​ൻ​ജി​നീ​യ​ർ, ഷം​സു. ടി.​ടി., ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. തു​ട​ർ​ന്ന് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, നാ​സ​ർ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത, ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ൻ ഫൈ​സി, സൈ​നു​ദ്ദീ​ൻ ക​ടി​ഞ്ഞു​മൂ​ല, സി.​പി.​അ​ബ്ദു​ൽ അ​സീ​സ്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ