കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് നവംബർ രണ്ടിനു റിഗയ് പാർക്കിൽ പിക്നിക് സംഘടിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പിക്നിക് എല്ലാവർക്കും മറക്കാനാവാത്ത ഒരു അനുഭവമായി മാറി. രാവിലെ 9 ന് ആരംഭിച്ച പരിപാടികൾ അസോസിയേഷൻ രക്ഷാധികാരി ഭരതൻ ഇ.സി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ഷൈജിത്ത് .കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൾ നജീബ് ടി.കെ, കണ്‍വീനർ സിദ്ദിഖ് സി.പി, മഹിളാവേദി സെക്രട്ടറി ഇന്ദിര രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൗതുകകരമായ നിരവധി വിനോദ മത്സരങ്ങൾക്ക് പുറമേ വോളിബോൾ, വടംവലി, ഓട്ടം, ഷോർട് പുട് തുടങ്ങി വിവിധ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ എല്ലാവരും പരിപാടികളിൽ ആവേശപൂർവം പങ്കെടുത്തു. മത്സര വിജയികൾക്ക് അസോസിയേഷൻ ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയാ അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ ഓവറോൾ ചാന്പ്യൻഷിപ്പിനുള്ള രഞ്ജിത്ത് പിലാക്കാട്ട് സ്മാരക എവർ റോളിംഗ് ട്രോഫി അബാസിയ ഏരിയ കരസ്ഥമാക്കി. ജഹ്റ ഏരിയ റണ്ണേഴ്സ് അപ്പിനുള്ള മൊയ്തീൻ കോയ സ്മാരക ട്രോഫിക്ക് അർഹരായി.ജോയിന്റ് കണ്‍വീനർ ജാവേദ് ബിൻ ഹമീദ് സ്വാഗതവും ട്രഷറർ വിനീഷ്.പി.വി നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ