കുവൈത്ത് സിറ്റി: പ്രവാസി വിദ്യാർഥികളിൽ നവ്യാനുഭവങ്ങൾ പകർന്നു കൊണ്ട് ആര്എസ്സി വിദ്യാർഥി സമ്മേളനങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി. പ്രവാസ ലോകത്ത് നാലു ചുമരുകൾക്കകത്തും ഇലക്ട്രോണിക് ഉപകരണങ്ങളിലും തളച്ചിടപ്പെട്ട ബാല്യ കൗമാരങ്ങൾക്ക് പുതിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സമ്മാനിച്ചു കൊണ്ടാണ് "ആകാശം അകലെയല്ല' എന്ന പ്രമേയവുമായി രണ്ടു മാസമായി നടത്തി വന്ന കാന്പയിന് സമാപനം കുറിച്ചത്.
കുവൈത്തിൽ നാലു സെൻട്രൽ കേന്ദ്രങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ഐസിഎസ്കെ പ്രിൻസിപ്പൽ രാജേഷ് നായർ, നോർക്ക ചെയർമാൻ അജിത് കുമാർ, മലബാർ ഗോൾഡ് സോണൽ ഹെഡ് അഫ്സൽ ഖാൻ, ആർഎസ്സി കുവൈത്ത് ചെയർമാൻ ജാഫർ ചപ്പാരപ്പടവ് എന്നിവർ യഥാക്രമം കുവൈത്ത് സിറ്റി, ഫഹാഹീൽ, ഫർവാനിയ, ജലീബ് എന്നീ സെൻട്രൽ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.
സമ്മേളനങ്ങളുടെ ഭാഗമായി ഫർവാനിയയിലും ജലീബിലും നടന്ന "മീറ്റ് ദ ഗസ്റ്റ് ' പ്രോഗ്രാമിൽ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ സാം പയനുമൂട്ടിൽ, രാജീവ് ചുണ്ടന്പറ്റ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. സ്റ്റുഡൻസ് സമ്മിറ്റ്, സ്റ്റുഡൻസ് ഡയസ്, വിദ്യാർഥിനി സമ്മേളനം, പൊതു സമ്മേളനം എന്നിങ്ങനെ നാലു സെഷനുകളായാണ് സമ്മേളനം അരങ്ങേറിയത്. സമ്മേളനത്തിൽ പ്രവാസി വിദ്യാർഥി അവകാശ രേഖ സമർപ്പണവും നടന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ