തിരുനാൾ ഏറ്റെടുത്തു നടത്തിയ കുടുംബങ്ങൾ വി. കുർബാന മദ്ധ്യേ തിരികൾ കാഴ്ചയായി സമർപ്പിച്ചു. ഇടവക സമൂഹത്തിലെ നിരവധി ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനുമായി ദേവാലയത്തിൽ എത്തുകയും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
നമ്മിൽ നിന്നും വേർപിരിഞ്ഞു പോയവർക്കായി പ്രത്യേകം പ്രാർഥിക്കുന്നതായും തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും ഫാ. റോബിൻ തോമസ് അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്