ന്യൂയോർക്ക്: നാലു പതിറ്റാണ്ടിലേറെയുള്ള സാമൂഹ്യ പ്രവർത്തന പരിചയവും ചാരിറ്റി രംഗത്തെ ഉൗർജസ്വലതയും കൈമുതലായുള്ള ക്യാപ്റ്റൻ രാജു ഫിലിപ്പ് 2020ൽ നടത്തപ്പെടുന്ന ഫോമ നാഷണൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു.
ആരംഭം മുതൽ ഫോമയോടൊപ്പം സജീവമായ രാജു ഫിലിപ്പ് ഇപ്പോൾ ജുഡീഷ്യറി ബോർഡ് അംഗമായി പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിൽ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റിയംഗം, അഡ്വൈസറി ബോർഡ് സെക്രട്ടറി മുതലായ ചുമതലകളിൽ അതാത് വർഷങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം തോളോടുതോൾ ചേർന്നു ഫോമയുടെ ഉന്നമത്തിനായി യത്നിച്ചിട്ടുള്ള ക്യാപ്റ്റൻ രാജു പൂർണസമയ പ്രവർത്തനവും സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്.
കോട്ടയം വാഴൂർ സ്വദേശിയായ രാജു ഫിലിപ്പ് 49 വർഷമായി ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിൽ സ്ഥിരതമാസമാക്കിയ വ്യക്തിയാണ്. കേരളത്തിലെ പ്രഥമ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രമായ സിഎംഎസ് കോളജിൽ നിന്ന് ബി.എ ബിരുദവും, ചങ്ങനാശേരി എൻ.എസ്.എസ് കോളജിൽ നിന്ന് എം.എ ബിരുദവും കരസ്ഥമാക്കിയശേഷം കോളജ് അധ്യാപകനായി ജോലി നോക്കിവരവേ 1979ലാണ് ഇമിഗ്രന്റായി കുടുംബസമേതം അമേരിക്കയിലെത്തുന്നത്. മൻഹാട്ടനിലെ ചേസ് മൻഹാട്ടൻ ബാങ്ക് മാനേജരായി പത്തുവർഷം പ്രവർത്തിച്ചു. ജോലിയും കുടുംബ ചുമതലകളും ഒപ്പം ആദ്ധ്യാത്മിക രംഗത്തും സംഘടനാ രംഗത്തും സജീവമായിരുന്നു. 1979ൽ സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ രൂപീകരണത്തിനും ഇതര ഇന്ത്യൻ സംസ്ഥാന സമൂഹത്തെ ഉൾപ്പെടുത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലന്റ് രൂപീകരണത്തിലും നിർണായക സാന്നിധ്യമായി. ഇരുപത് വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ന്യൂയോർക്ക് സിറ്റി കറക്ഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ക്യാപ്റ്റൻ റാങ്കോടെ 2009ൽ വിരമിക്കുന്പോൾ വെസ്റ്റ് ചെസ്റ്ററിലും സ്റ്റാറ്റൻഐലന്റിലും ഓഫീസുകളുള്ള ഓൾ സ്റ്റാർ റിയാലിറ്റിയുടെ സിഇഒ ആയിരുന്നു ക്യാപ്റ്റൻ രാജു ഫിലിപ്പ്.
ഉൗർജ്ജസ്വലമായി ഫോമയെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ ഫോമയെ ഉയരത്തിലെത്തിക്കാമെന്നു വിശ്വസിക്കുന്നു. ഈ ഉദ്യമത്തിൽ ഏവരുടേയും നിർലോഭമായ സഹായ സഹകരണങ്ങളും പ്രോത്സാഹനവും ഉണ്ടാവണമെന്ന് ക്യാപ്റ്റൻ രാജു ഫിലിപ്പ് അഭ്യർത്ഥിച്ചു..rrphilip@gmail.com, Cell- (917) 854 3818. ിൃശ2018ിീ്ല12ൃമഷൗബുവശഹശു.ഷുഴ
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം