ഡാളസ്: ശത്രുതാമനോഭാവം വച്ചുപുലർത്തുന്നവർ ആരാണെങ്കിലും അവരുടെ ഹൃദയന്തർഭാഗത്തു നിന്നും ഉയരുന്ന ഭാഷാ പ്രയോഗം വികലമായിരിക്കുമെന്നും അത് ഭാഷാ സാഹിത്യത്വത്തിനും സമൂഹത്തിനും ഒരേ പോലെ ശാപമായി മാറുമെന്നും സമൂഹത്തിന് ശാപമായി മാറുമെന്ന് സാഹിത്യക്കാരനും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂർ അഭിപ്രായപ്പെട്ടു.
നവംബർ 10 ശനിയാഴ്ച വൈകിട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഗാർലന്റിലുള്ള അസോസിയേഷൻ കോണ്‍ഫറൻസ് സംഘടിപ്പിച്ച നവകേരളം- ഭാഷയും സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ നാളുകളിൽ കേരള ജനത പ്രകടിപ്പിച്ച ഐക്യദാർഢ്യം ശബരിമല വിഷയത്തിലും പ്രകടിപ്പിച്ചാൽ പ്രശ്നത്തെ വിജയരമായി തരണം ചെയ്യാനാകുമെന്ന് സതീഷ് ബാബു അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി ആശയ പ്രചരണത്തിനു ശ്രമിക്കുന്ന സാഹിത്യ പ്രതിഭകളെ മാനസികമായും ശാരീരികമായും നിശബ്ദമാക്കുന്നതിന് ഒരു വിഭാഗം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നു പ്രവാസി സാഹിത്യക്കാരനായ എബ്രഹാം തെക്കേമുറി പറഞ്ഞു.
പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷയുടെ മരണമണി മുഴങ്ങി കൊണ്ടിരിക്കുകയാണെന്നും മലയാള ഭാഷ പ്രവാസമണ്ണിൽ നിന്നും അപ്രതിക്ഷമാകുമെന്നും കവിയും സാഹിത്യകാരനുമായ ജോസ് ഓച്ചാലിൽ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിന് എത്തിച്ചേർന്ന സതീഷ് ബാബുവിനെ അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് സദസിന് പരചിയപ്പെടുത്തി. സിജു വി. ജോർജ്, അനുപ സാം, ഫ്രാൻസിസ് മാസ്റ്റർ, സാറാ ടീച്ചർ, വർഗീസ്, ജോർജ് ജോസഫ് വിലങ്ങോലിൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ സ്വാഗതവും ട്രഷറർ പ്രദീപ് നംഗനൂലിൽ നന്ദിയും പറഞ്ഞു. അനശ്വർ മാന്പിളി കോ ഓർഡിനേറ്ററായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ