ഫിലാഡൽഫിയ: കേരള പിറവിയുടെ 62ാം വാർഷികം ഫിലഡൽഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബർ നാലിന് ശനിയാഴ്ച നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലെ സ്പൈസ് വില്ലേജ് റസ്റ്റോറന്റ് ഹാളിലെ ഐ.വി ശശി നഗറിൽ ആഘോഷപുർവം കൊണ്ടാടി.
ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ജോഷി കുര്യാക്കോസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ അതിഥിയായെത്തിയ കേരളത്തിലെ സുപ്രസിദ്ധ സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി. സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജാതീയ വേർതിരുവുകളും അതിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പുകളുമെന്നും നവകേരള നിർമ്മിതിയിൽ അമേരിക്കയിലെ മലയാളി കുടിയേറ്റ സമൂഹത്തിന്റെ ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്നും സതീഷ്ബാബു പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിൽ വിൻസന്റ് ഇമ്മാനുവൽ (ഓണാഘോഷ ചെയർമാൻ) സംഘടന പ്രതിനിധികളായ ജോർജ് ഓലിക്കൽ (പന്പ), ജോബി ജോർജ് (കോട്ടയം അസോസിയേഷൻ), ജീമോൻ ജോർജ് (ഏഷ്യൻ അഫേഴ്സ്), തോമസ് പോൾ (ഫ്രണ്ട്സ് ഓഫ് തിരുവല്ല), സുരേഷ് നായർ (ഫ്രണ്ട്സ് ഓഫ് റാന്നി), ജോർജ് നടവയൽ, (പിയാനോ), പി.കെ സോമരാജൻ (എസ് .എൻ.ഡി.പി), ജോർജ്ജ് കടവിൽ (മേള), റജി ജോസഫ് (ഫിൽമ), ഫീലിപ്പോസ് ചെറിയാൻ, ടി.ജെ തോംസണ് എന്നിവർ കേരളദിനാശംസകൾ നേർന്നു. അലക്സ് തോമസ് സ്വാഗതവും രാജൻ സാമുവൽ നന്ദി പ്രകാശനവും നടത്തി. റോണി വറുഗീസ് പൊതുയോഗം നിയന്ത്രിച്ചു.
കേരളപ്പിറവിയോടനുബന്ധിച്ചു സതീഷ്ബാബു പയ്യന്നൂരിന്റെ നേതൃത്വത്തിൽ ആത്മകഥ രചന കളരി സംഘടിപ്പിച്ചു. കുടിയേറ്റ ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും കോർത്തിണക്കി ആത്മകഥ രചന എങ്ങനെ സാധ്യമാക്കാമെന്ന നിർദ്ദേശങ്ങൾ നൽകി. സെമിനാറിൽ പ്രൊഫ. കോശി തലíൽ, മുരളി. ജെ നായർ, നീന പനíൽ, എം.പി ഷീല, ജോർജ്ജ് നടവയൽ, അലക്സ് തോമസ്, ഫാദർ ഫിലിപ്പ് മോഡയിൽ, അനിത പണിക്കർ, പി.കെ സോമരാജൻ, സുരേഷ് നായർ, അനിൽകുമാർ കുറുപ്പ് എന്നിവർ കുടിയേറ്റ ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.
കേരളത്തനിമയാർന്ന കലാസംസ്ക്കാരിക പരിപാടികൾക്ക് സുമോദ് നെല്ലിക്കാല നേതൃത്വം നൽകി. സാബു പാന്പാടിയുടെ നേതൃത്വത്തിൽ അനൂപ് ജോസഫ്, സുമോദ് നെല്ലിക്കാല, റജി ജോസഫ്, ജെയിസണ് എന്നിവർ ചേർന്നവതരിപ്പിച്ച സംഗീത വിരുന്നും, ഐശ്വര്യ ബിജുവിന്റെ കവിതാ പരായണവും , കേരളദിനാഘോഷത്തിന് ചാരുതയേകി.
റിപ്പോർട്ട്: ജോർജ് ഓലിക്കൽ