+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.വി അബ്ദുറഹ്മാനു കെഎംസിസി യാത്രയയപ്പ് നല്‍കി

ഷറഫിയ: ജിദ്ദ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സൗദി അറേബ്യയിലെ രാഷ്രീയ സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തന മേഖലകളിലെ പൗര പ്രമുഖനും കെഎംസിസിയുടെ സ്ഥാപക നേതാവും ഹജ്ജ് സേവന രംഗത
പി.വി അബ്ദുറഹ്മാനു കെഎംസിസി യാത്രയയപ്പ് നല്‍കി
ഷറഫിയ: ജിദ്ദ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സൗദി അറേബ്യയിലെ രാഷ്രീയ സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തന മേഖലകളിലെ പൗര പ്രമുഖനും കെഎംസിസിയുടെ സ്ഥാപക നേതാവും ഹജ്ജ് സേവന രംഗത്തെ നിറസാനിധ്യയവുമായ വടകരയിലെ പി.വി അബ്ദുറഹ്മാന്‍ (മക്ക)സാഹിബിന് ഹൃദ്യയമായ യാത്രയയപ്പ് നല്‍കി.ഷറഫിയയില്‍ വെച്ച് നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് പി.ടി.കെ അഹമ്മദ് സാഹിബിന്റെ അദ്ധ്യക്ഷതയില്‍ ജിദ്ദ കെഎംസിസിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ഷക്കീര്‍ അന്‍വരി മുഖ്യ പ്രഭാഷണം നടത്തി.സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ വെള്ളിമാടുകുന്ന്,ജില്ലാ ഭാരവാഹികളായ ലത്തീഫ് കളരാന്തരി,എന്‍. പി അബ്ദുല്‍ വഹാബ്, ഹാരിസ്. പി,മണ്ഡലം ഭാരവാഹിളായ അസ്‌ലം.കെ.പി,തഹ്ദീര്‍.ആര്‍.കെ,ഫിര്‍ദൗസ്.കെ. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.മണ്ഡലം പ്രസിഡന്റ് പി.ടി.കെ അഹമ്മദ്, ജില്ലാ സെക്രട്ടറി ഹാരിസ്.പി എന്നിവര്‍ ഉപഹാര സമര്‍പ്പണ നടത്തി.പി.വി അബ്ദുറഹ്മാന്‍ സാഹിബ് മറുപടി പ്രസംഗം നടത്തി.ജനറല്‍ സെക്രട്ടറി ജലീല്‍ മുക്കോലയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ നസീര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ ടി മുസ്തഫ പെരുവള്ളൂര്‍