ബ്രെക്സിറ്റ്: ജോ ജോണ്‍സണ്‍ രാജിവച്ചു

09:39 PM Nov 10, 2018 | Deepika.com
ലണ്ടൻ: ബ്രിട്ടീഷ് ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവച്ചു. ബ്രെക്സിറ്റ് വിഷയത്തിൽ സർക്കാരുമായി തർക്കിച്ചാണ് രാജി. വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സന്‍റെ സഹോദരൻ കൂടിയാണ് ജോ.

ബ്രെക്സിറ്റ് ആവശ്യമില്ലെന്ന പ്രചാരണവുമായി മുൻപ് ഹിതപരിശോധനയിൽ രംഗത്തുണ്ടായിരുന്ന ആളാണ് ജോ. ഈ വിഷയത്തിൽ വീണ്ടും ഹിത പരിശോധന നടത്തണമെന്നു കൂടി രാജിക്കത്തിൽ അദ്ദേഹം ആവശ്യപ്പെടുന്നു.

ജോയുടെ രാജി സ്വീകരിച്ച ഡൗണിങ് സ്ട്രീറ്റ്, അദ്ദേഹത്തിന്‍റെ സേവനത്തിൽ നന്ദി അറിയിച്ചു. എന്നാൽ, വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തു.

ജോയുടെ തീരുമാനത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു. അപകട സമയത്ത് ഒരുമിച്ചു നിൽക്കുകയാണ് ആവശ്യമെന്നും ബോറിസ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ