+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിക്ടോറിയല്‍ ഡിക്ഷണറി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരം

ഷാര്‍ജ: വിദ്യാര്‍ഥികളേയും തുടക്കക്കാരേയും ഉദ്ദേശിച്ച് ഡോ. അമാനുള്ള തയാറാക്കി ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച അറബിക് ഇംഗ്ലീഷ് പിക്ടോറിയല്‍ ഡിക്ഷണറി അറബി ഭാഷ പഠനം അനായാസമാക്കുമെന്നും വിദ്യാര്‍ഥിക
പിക്ടോറിയല്‍ ഡിക്ഷണറി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരം
ഷാര്‍ജ: വിദ്യാര്‍ഥികളേയും തുടക്കക്കാരേയും ഉദ്ദേശിച്ച് ഡോ. അമാനുള്ള തയാറാക്കി ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച അറബിക് ഇംഗ്ലീഷ് പിക്ടോറിയല്‍ ഡിക്ഷണറി അറബി ഭാഷ പഠനം അനായാസമാക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും സൗദി അറേബ്യയിലെ അഹ്ദബ് ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. കെ.പി. സുലൈമാന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ ലിപി ബുക്‌സിന്‍റെ സ്റ്റാളില്‍ നിന്നും ഡിക്ഷണറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്. ‍‍യഥാർഥത്തില്‍ പിക്ടോറിയല്‍ ഡിക്ഷ്ണറി ഏറെ പ്രധാനപ്പെട്ട കാവയ്പാണ്. തന്‍റെ എല്ലാ സ്ഥാപനങ്ങളിലും പിക്ടോറിയല്‍ ഡിക്ഷണറി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.