+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രോങ്ക്സിൽ കേരളപിറവി ദിനവും മലയാളം സ്കൂൾ വാർഷികവും ആഘോഷിച്ചു

ന്യൂയോർക്ക് : ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിലെ മലയാളം സ്കൂളിന്‍റെ 15ാമത് വാർഷികവും കേരളപിറവി ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ്എംസിസി രൂപതാ ഡയറക്ടർ ഫാ. കുര്യൻ നെടുവിൽച്ചാലിൽ,
ബ്രോങ്ക്സിൽ കേരളപിറവി ദിനവും മലയാളം സ്കൂൾ വാർഷികവും ആഘോഷിച്ചു
ന്യൂയോർക്ക് : ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിലെ മലയാളം സ്കൂളിന്‍റെ 15-ാമത് വാർഷികവും കേരളപിറവി ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ്എംസിസി രൂപതാ ഡയറക്ടർ ഫാ. കുര്യൻ നെടുവിൽച്ചാലിൽ, കൃഷ്ണ കിഷോർ, ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി എന്നിവർ ചേർന്നു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കേരള സർക്കാരിന്‍റെ ലോക മലയാള ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഭൂമി മലയാളം പ്രതിജ്ഞ എസ്എംസിസി പ്രസിഡന്‍റ് ജോസ് മലയിൽ ചൊല്ലിക്കൊടുത്തു. മുഖ്യാതിഥി കൃഷ്ണ കിഷോർ കേരളപിറവി സന്ദേശം നൽകി. വികാരി ഫാ. ജോസ് കണ്ടത്തിക്കുടി കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. ചടങ്ങിൽ മലയാളം സ്കൂൾ അധ്യാപകരെ ആദരിച്ചു.

മലയാളം സ്കൂൾ പ്രിൻസിപ്പൽ മാർട്ടിൻ പെരുംപായിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോസ് കാനാട്ട്, കൈക്കാരൻ ജോജോ ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു. എസ്എംസിസി പ്രസിഡന്‍റ് ജോസ് മലയിൽ സ്വാഗതവും മേരിക്കുട്ടി തെള്ളിയാങ്കൽ നന്ദിയും പറഞ്ഞു. എയ്ഞ്ചൽ കാത്തി, അനീറ്റ പാലക്കൽ എന്നിവർ എംസിമാരായിരുന്നു.

റിപ്പോർട്ട്:ഷോളി കുന്പിളുവേലി