+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചർച്ച് ബസ് അപകടം: ഡ്രൈവർക്ക് 55 വർഷം തടവ്

സൗത്ത് ടെക്സസ്∙ സീനിയർ റിട്രീറ്റിൽ പങ്കെടുത്ത് മിനി ബസിൽ തിരിച്ചുവരുന്നതിനിടയിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു ബസിലുണ്ടായിരുന്ന 13 പേർ മരിക്കാനിടയായ സംഭവത്തിൽ പിക്കപ്പ് ഡ്രൈവർ ജാക്ക് ഡില്ലൻ യംഗിനെ
ചർച്ച് ബസ് അപകടം: ഡ്രൈവർക്ക് 55 വർഷം തടവ്
സൗത്ത് ടെക്സസ്∙ സീനിയർ റിട്രീറ്റിൽ പങ്കെടുത്ത് മിനി ബസിൽ തിരിച്ചുവരുന്നതിനിടയിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു ബസിലുണ്ടായിരുന്ന 13 പേർ മരിക്കാനിടയായ സംഭവത്തിൽ പിക്കപ്പ് ഡ്രൈവർ ജാക്ക് ഡില്ലൻ യംഗിനെ 55 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് യുവാൾഡ് കൗണ്ടി ‍ഡിസ്ട്രിക് ജഡ്ജി കാമില ഡുബോസ് വിധിച്ചു.

2017 മാർച്ചിലായിരുന്നു സംഭവം. ഡോക്ടർമാർ കുറിച്ചു കൊടുത്ത മയക്കുമരുന്ന് അമിതമായി കഴിച്ചും മദ്യപിച്ചുമാണ് ജാക്ക് ഡില്ലൻ വാഹനം ഓടിച്ചത്. ഇയാള്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മിനി ബസിൽ ഇടിക്കുകയായിരുന്നു. സാൻ അന്‍റോണിയായിക്ക് സമീപമായിരുന്നു അപകടം. ന്യു ബ്രോൺഫെൽസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സീനിയർ അംഗങ്ങളായിരുന്നു മരിച്ചവർ. മയക്കുമരുന്ന് കുറിച്ചു കൊടുത്ത ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വന്ന പാകപിഴയാണ് യംഗ് മരുന്ന് അമിതമായി ഉപയോഗിക്കാൻ കാരണമെന്നും അതുകൊണ്ടു ശിക്ഷ കുറച്ചു കൊടുക്കണമെന്നും ഡിഫൻസ് അറ്റോർണി വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല.

ബാല്യത്തിൽ പീഡനത്തിനിരയായ യംഗിന്‍റെ മാനസികനില തകരാറിലായിരുന്നു എന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. 270 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നും 13 മനുഷ്യ ജീവനുകളാണ് നഷ്ടമായതെന്നും കോടതി ചൂണ്ടികാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ