+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലിഫോർണിയായിൽ കാട്ടുതീ ആളിപടരുന്നു; ഒൻപത് മരണം

കലിഫോർണിയ (പാരഡൈസ്) : നോർത്തേൺ കലിഫോർണിയായിൽ ആളിപടരുന്ന കാട്ടുതീയിൽ നിന്നും രക്ഷപ്പെടാനാകാതെ ബട്ട് കൗണ്ടി പാരഡൈസ് ടൗണിൽ വാഹനത്തിൽ ഇരുന്നിരുന്ന അഞ്ചു പേർ വെന്തു മരിച്ചതായി ബട്ട് കൗണ്ടി ഷെറിഫ് ഓഫിസ് അറി
കലിഫോർണിയായിൽ കാട്ടുതീ ആളിപടരുന്നു; ഒൻപത് മരണം
കലിഫോർണിയ (പാരഡൈസ്) : നോർത്തേൺ കലിഫോർണിയായിൽ ആളിപടരുന്ന കാട്ടുതീയിൽ നിന്നും രക്ഷപ്പെടാനാകാതെ ബട്ട് കൗണ്ടി പാരഡൈസ് ടൗണിൽ വാഹനത്തിൽ ഇരുന്നിരുന്ന അഞ്ചു പേർ വെന്തു മരിച്ചതായി ബട്ട് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഒൻപതായി.

370,000 ഏക്കറിൽ പടർന്നു പിടിച്ച തീനാളങ്ങളിൽ പാരഡൈസ് ടൗണാകെ കത്തിയമർന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് വാഹനങ്ങളിൽ അകപ്പെട്ട മൃതശരീരങ്ങൾ കണ്ടെടുത്തത്. രണ്ടായിരത്തിലധികം കെട്ടിടങ്ങൾ പൂർണമായും അഗ്നിക്കിരയായി. 15,000 ത്തോളം കെട്ടിടങ്ങൾക്ക് ഭാഗീകമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 27,000 ത്തിലധികം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പാരഡൈസ് നഗരവും കടന്ന് സയിറ നെവെഡ് ഫുട്ട് ഹിൽസിലേക്കും തീ പടർന്നിട്ടുണ്ട്.

ഹൈവെ 70 ഫെതർ റിവർ കാനിയനിൽ നിന്നാണു തീ ആളിപടരാൻ ആരംഭിച്ചത്. ആയിരക്കണക്കിന് ഫയർ ഫൈറ്റേഴ്സും, പതിനെട്ടോളം ഹെലികോപ്റ്ററും 303 ഫയർ എൻജിനും കൂടാതെ നിരവധി സന്നദ്ധപ്രവർത്തകരും തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതിനിടയിൽ മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്കു പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ