ദുബായ്: ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവ ,ഷാർജയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ശ്രേഷ്ഠ കാതോലിക ബസേലിയോസ് തോമസ് പ്രഥമൻ ബാവ , കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത ജോസഫ് മോർ ഗ്രിഗോറിയോസ് , ക്നാനായ ആർച്ച് ബിഷപ്പ് കുരിയാക്കോസ് മോർ സേവേറിയോസ് , യുഎഇ പാത്രിയർക്കൽ വികാരി ഐസക്ക് മോർ ഒസ്ത്താതിയോസ് , യുഎഇ - ഗൾഫ് പാത്രിയർക്കൽ വികാരി മോർ ബർത്തൽമസ് നാഥാനിയേൽ യുസഫ് , ജർമനി പാത്രിയർക്കൽ വികാരി മോർ പിലക്സിനോസ് മത്തിയാസ് നയിസ് , ബെയ്റൂട്ട് മെത്രാപോലിത്ത മോർ ദാനിയൽ ഖുറിയഹ്, മാത്യുസ് മോർ തിമോത്തിയസ്, യുഎഇ അർമേനിയൻ അർച്ച് ബിഷപ് മെസ്രോപ്പ് സർക്കിസിയൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നവംബർ 10 ന് (ശനി) വൈകുന്നേരം 4 ന് ദുബായ് മോർ ഇഗ്നാത്തിയോസ് കത്തീഡ്രൽ പള്ളിയിൽ പാത്രിയർക്കിസ് ബാവാക്ക് സ്വീകരണം നൽകും. തുടർന്ന് 7 ന് ബാവായുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർഥന.
11 ന് (ഞായർ) രാത്രി 8.30 ന് പാത്രിയർക്കീസ് ബാവാ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരികെ പോകും.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം