+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശ്വാസിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം അൾത്താരയിൽ: ഫാ.ജോസഫ് പുത്തൻപുരക്കൽ

മസ്കറ്റ്: തങ്ങളുടെ കുടുംബങ്ങളിലും അനുദിന ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ഒരു വിശ്വാസി പരിഹാരത്തിന് അഭയം തേടേണ്ടത് അൾത്താരയിലും വിശുദ്ധ കുർബാനയിലുമാണെന്ന് പ്രശസ്ത ധ്യാന പ്രസംഗകൻ ഫാ.ജോസഫ് പുത്തൻ പു
വിശ്വാസിയുടെ പ്രശ്നങ്ങൾക്ക്  പരിഹാരം അൾത്താരയിൽ:  ഫാ.ജോസഫ് പുത്തൻപുരക്കൽ
മസ്കറ്റ്: തങ്ങളുടെ കുടുംബങ്ങളിലും അനുദിന ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ഒരു വിശ്വാസി പരിഹാരത്തിന് അഭയം തേടേണ്ടത് അൾത്താരയിലും വിശുദ്ധ കുർബാനയിലുമാണെന്ന് പ്രശസ്ത ധ്യാന പ്രസംഗകൻ ഫാ.ജോസഫ് പുത്തൻ പുരയ്ക്കൽ.

കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള സന്ധ്യാ പ്രാർഥനകൾ കുടുംബങ്ങളുടെ കെട്ടുറപ്പിനും സമാധാനത്തിനും ആവശ്യമാണെന്നും വിട്ടുവീഴ്ചയില്ലാതെ ഇതിൽ അടിയുറയ്ക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മസ്‌കറ്റിലെ റുവി സെന്‍റ്സ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ നവംബർ മൂന്നിനാരംഭിച്ച മലയാളത്തിലുള്ള ധ്യാനം എട്ടാം തീയതി വ്യാഴാഴ്ച വിശുദ്ധ കുർബാനയോടെ സമാപിച്ചു. റുവി സെന്‍റ്സ് പീറ്റർ ആൻഡ് പോൾ പള്ളി സഹവികാരിയും മലയാളം പ്രാർഥനാ കൂട്ടായ്മകളുടെ ആത്മീയ ഗുരുവുമായ ഫാ.ബിജോ കുടിലിൽ ഒഎഫ്എം കപ്പൂച്ചിൻ ധ്യാനഗുരുവിന് നന്ദി പറഞ്ഞു.

വെള്ളിയാഴ്ച ഗാലാ ഹോളി സ്പിരിറ്റ് പള്ളിയിൽ ആരംഭിക്കുന്ന കുടുംബ നവീകരണ ധ്യാനം
13 ന് സമാപിക്കും.ദിവസേനയുള്ള ഇംഗ്ളീഷ് വിശുദ്ധ കുർബാനയെ തുടർന്ന്
രാത്രി 8 മുതൽ 10 വരെയാണ് ധ്യാന സമയം.

റിപ്പോർട്ട്: സേവ്യർ കാവാലം