+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കെ.എം. ഷാജിയെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം'

ദോഹ: മുസ് ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ പ്രവർത്തനം കേരളത്തിലെ ജനങ്ങൾക്ക് നല്ലവണ്ണം അറിയാമെന്നും ഷാജി വർഗീയ വാദിയെന്ന് വിശേഷിപ്പിക്കുന്നവർ കേരളത്തിലെ ജനങ്ങളുടെ ചിന്താശക്തിയെ ചോദ്യം ചെയ്യുകയും അപമാനിക
ദോഹ: മുസ് ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ പ്രവർത്തനം കേരളത്തിലെ ജനങ്ങൾക്ക് നല്ലവണ്ണം അറിയാമെന്നും ഷാജി വർഗീയ വാദിയെന്ന് വിശേഷിപ്പിക്കുന്നവർ കേരളത്തിലെ ജനങ്ങളുടെ ചിന്താശക്തിയെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുകയാണെന്നും മുസ് ലിം ലീഗ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ. ഖത്തർ കെ എംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര ജനാധിപത്യ വിശ്വാസികൾക്ക് കരുത്ത് പകരാനും,ഭൂരിപക്ഷ - ന്യൂനപക്ഷ വർഗ്ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ പോരാട്ടം നടത്തി കേരളത്തിലെ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ കെ.എം.ഷാജി മതേതര കൂട്ടായ്മക്ക് വേണ്ടി ചെയ്ത സേവനം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് മറിച്ചുള്ള പ്രചാരണം ജനങ്ങൾ അവജ്ജതയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന കെ.എം.സി.സി പ്രസിഡന്‍റ് എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്‍റ് ഫൈസൽ ഫില്ലി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ശഫീഖ് ചെങ്കളം സ്വാഗതം ആശംസിച്ചു.പരിപാടിയിൽ സംസ്ഥാന, ജില്ലാ,മണ്ഡലം നേതാക്കൾക്ക് സ്നേഹാദരവും സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സര വിജയിക്കുള്ള സമ്മാന വിതരണവും നടന്നു. റഹീസ് വയനാട്, എം. പി ശാഫി ഹാജി, സാലി ഹാജി ബേക്കൽ, ലുക്ക്മാൻ തളങ്കര, സാദിഖ് പക്യാര, നാസർ കൈതക്കാട്,ആദം കുഞ്ഞി തളങ്കര, ബഷീർ ചെർക്കള, അലി ചേരൂർ, യുസുഫ് മാർപ്പണുടുക്ക, റഫീഖ് കുന്നിൽ, അസീബ്, ബഷീർ kfc, ശാഫി മാടന്നൂർ, ജാഫർ പള്ളം, ബഷീർ മന്നായി, ശാക്കിർ കാപ്പി, അബ്ദുല്ല ത്രീസ്റ്റാർ, പി.എസ്. ഹാരിസ് , സക്കീർ തായൽ, ഖലീൽ ഉംബാബ്, കെ.എം. ഉസ്മാൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.