+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആഫ്രിക്കൻ- അമേരിക്കൻ വംശജർക്ക് വോട്ട് ചെയ്യാൻ വെളുത്ത വർഗക്കാർ മടിക്കുന്നു: ബർണി സാന്‍റേഴ്സ്

ഫ്ളോറിഡ: ഫ്ളോറിഡ ഗവർണർ സ്ഥാനത്തേക്കു മത്സരിച്ച തലഹാസി മേയറും ഡമോക്രാറ്റ് സ്ഥാനാർഥിയുമായ ആൻഡ്രു ഗില്ലനും ജോർജിയയിൽ മത്സരിച്ച സ്റ്റേയ്സി അബ്രഹാമും പരാജയപ്പെട്ടത് വെളുത്തവർഗക്കാരുടെ വോട്ട് ലഭിക്കാത്തിരുന
ആഫ്രിക്കൻ- അമേരിക്കൻ വംശജർക്ക് വോട്ട് ചെയ്യാൻ വെളുത്ത വർഗക്കാർ മടിക്കുന്നു: ബർണി സാന്‍റേഴ്സ്
ഫ്ളോറിഡ: ഫ്ളോറിഡ ഗവർണർ സ്ഥാനത്തേക്കു മത്സരിച്ച തലഹാസി മേയറും ഡമോക്രാറ്റ് സ്ഥാനാർഥിയുമായ ആൻഡ്രു ഗില്ലനും ജോർജിയയിൽ മത്സരിച്ച സ്റ്റേയ്സി അബ്രഹാമും പരാജയപ്പെട്ടത് വെളുത്തവർഗക്കാരുടെ വോട്ട് ലഭിക്കാത്തിരുന്നതിലാണെന്നു സെനറ്റ് അംഗവും ഡമോക്രാറ്റ് നേതാവുമായ ബർണി സാന്‍റേഴ്സ്.

വെളുത്തവർഗക്കാൻ ഇപ്പോഴും ആഫ്രിക്കൻ അമേരിക്കൻ സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യുന്നതിനോട് വിമുഖത കാണിക്കുന്നവരാണെന്നും സാന്‍റേഴ്സ് വ്യക്തമാക്കി. പരാജയപ്പെട്ട ഇരുവരും നല്ല പ്രകടനമാണ് കാഴ്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു. മിസോറി, ഇന്ത്യാന എന്നീ സംസ്ഥാനങ്ങൾ നേടിയെടുക്കുക അസാധ്യമാണെങ്കിലും ഫ്ളോറിഡ, ജോർജിയ, ടെക്സസ് സംസ്ഥാനങ്ങൾ പിടിച്ചടക്കുന്നതു അസാധ്യമാല്ലെന്നും ബെർണി പറഞ്ഞു. ബർണിയുടെ അഭിപ്രായ പ്രകടനം അപ്പാടെ സ്വീകരിക്കാൻ ഡമോക്രാറ്റ് പാർട്ടി തയാറായിട്ടില്ല. സജീവമല്ലാത്ത ഡമോക്രാറ്റ് പ്രവർത്തകരെ വോട്ടു ചെയ്യിപ്പിക്കുന്നതിനു കഴിഞ്ഞുവെങ്കിലും മറ്റു പല വിഭാഗങ്ങളും വോട്ടു രേഖപ്പെടുത്താതിരുന്നതു ഡമോക്രാറ്റ് പാർട്ടിയുടെ പരാജയത്തിന് കാരണമായെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഗവർണർ തെരഞ്ഞെടുപ്പും സെനറ്റർ തെരഞ്ഞെടുപ്പും റിപ്പബ്ലിക്കനനുകൂലമായപ്പോൾ യുഎസ് കോൺഗ്രസിൽ നല്ല പ്രകടനമാണ് ഡമോക്രാറ്റിക് പാർട്ടി കാഴ്ചവച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ