+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽ മദ്രസത്തുൽ ഇസ് ലാമിയ അബാസിയ പിടിഎ ജനറൽ ബോഡി സംഘടിപ്പിച്ചു

അബാസിയ : കെഐജി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ് ലാമിയ അബാസിയയുടെ പിടിഎ ജനറൽ ബോഡി യോഗം അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു.കെഐജി പ്രസിഡന്‍റ് സക്കീർ ഹുസൈൻ തൗവൂർ യോഗം
അൽ മദ്രസത്തുൽ ഇസ് ലാമിയ അബാസിയ പിടിഎ  ജനറൽ ബോഡി സംഘടിപ്പിച്ചു
അബാസിയ : കെഐജി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ് ലാമിയ അബാസിയയുടെ പിടിഎ ജനറൽ ബോഡി യോഗം അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു.

കെഐജി പ്രസിഡന്‍റ് സക്കീർ ഹുസൈൻ തൗവൂർ യോഗം ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തേണ്ടത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും മൊമെന്‍റോ വിതരണം നടത്തുകയും ചെയ്തു. തുടർന്ന് നടന്ന 2018-2019 വർഷത്തേക്കുള്ള പുതിയ പി.ടി.ഏ കമ്മിറ്റി ഭാരവാഹികളുടെ തെരെഞ്ഞെടുപ്പു നടന്നു.

അനീസ് അബ്ദുൽ റഹ്മാൻ (പിടിഎ പ്രസിഡന്‍റ്) , ഷംനാദ് ശാഹുൽ ഹമീദ് (ജനറൽ സെക്രട്ടറി), ടി.പി. അറാഫത്ത് (ട്രഷറർ), ഹിഷാം എ. ബാരി (വൈസ് പ്രസിഡന്‍റ്), യുപി. ഫിറോസ് തൃക്കരിപ്പൂർ (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പിടിഎ പ്രസിഡന്‍റ് ഹിഷാം എ. ബാരി അധ്യക്ഷത വഹിച്ചു. കെഐജി എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ റസാഖ് നദ്‌വി യോഗത്തിൽ പങ്കെടുത്തു. മദ്രസ പ്രിൻസിപ്പൽ മുനീർ മഠത്തിൽ ,പിടിഎ പ്രസിഡന്‍റ് ഹിഷാം ഏ ബാരി , അഷ്‌റഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.അഷ്‌റഫ് മുഹമ്മദ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ