+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ബീന ഇണ്ടിക്കുഴിയ്ക്ക് ഐഎന്‍എഐയുടെ അനുമോദനങ്ങള്‍

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആദ്യ പ്രസിഡന്റായ ഡോ. ബീന ഇണ്ടിക്കുഴിയ്ക്ക് കുക്ക് കൗണ്ടി ഹെല്‍ത്തിന്റെ (സിസിഎച്ച്) ചീഫ് നഴ്‌സിംഗ് ഓഫീസറായി നിയമനം ലഭിച്ചതില്‍ സംഘടന അഭിനന്ദനങ്
ഡോ. ബീന ഇണ്ടിക്കുഴിയ്ക്ക് ഐഎന്‍എഐയുടെ അനുമോദനങ്ങള്‍
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആദ്യ പ്രസിഡന്റായ ഡോ. ബീന ഇണ്ടിക്കുഴിയ്ക്ക് കുക്ക് കൗണ്ടി ഹെല്‍ത്തിന്റെ (സിസിഎച്ച്) ചീഫ് നഴ്‌സിംഗ് ഓഫീസറായി നിയമനം ലഭിച്ചതില്‍ സംഘടന അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സി.സി.എച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിലെ നഴ്‌സിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചുമതലയാണ് ഡോ. ബീനയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഈ ചുമതല വളരെ ഭംഗിയായി നിറവേറ്റുന്നതിനായി എല്ലാ ആശംസകളും നേരുന്നതായി ഐഎന്‍എഐ പ്രസിഡന്റ് ബീന വള്ളിക്കളവും ഭാരവാഹികളും പറഞ്ഞു.

ഐഎന്‍എഐയുടെ മെമ്പറും, 2019 2020 വര്‍ഷത്തെ നൈനയുടെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക) പ്രസിഡന്റും ആയ ആഗ്‌നസ് തേറാടി അലങ്കരിച്ചിരുന്ന പദവിയിലേക്കാണ് ഡോ. ബീനയും നിയമിതയായതെന്നത് സംഘടനയ്ക്ക് ഏറെ അഭിമാനവും സന്തോഷവും നല്കുന്നു. ഇന്ത്യാന ഫ്രാന്‍സിസ്‌കന്‍ സിസ്റ്റത്തില്‍ വൈസ് പ്രസിഡന്റും ചീഫ് നഴ്‌സിംഗ് ഓഫീസറുമാണ് ആഗ്‌നസ് ഇപ്പോള്‍.

ഇല്ലിനോയിയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായുള്ള ഈ പ്രൊഫഷണല്‍ അസോസിയേഷന്‍, അംഗങ്ങളുടെ വിവിധ രംഗങ്ങളിലുള്ള വിജയങ്ങള്‍ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും കാണുന്നു. മാനേജ്‌മെന്റ്, എഡ്യൂക്കേഷന്‍, ക്ലിനിക്കല്‍ പ്രാക്ടീസ് എന്നീ രംഗങ്ങളില്‍ ഇന്ന് ഇന്ത്യന്‍ നഴ്‌സുമാര്‍ ഏറെ മുന്നിലായിക്കഴിഞ്ഞു. അമേരിക്കന്‍ ആരോഗ്യരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന ഏവര്‍ക്കും ആശംസകളും പ്രോത്സാഹനവും നല്‍കുന്നതില്‍ അസോസിയേഷന് ഏറെ അഭിമാനമുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഷിജി അലക്‌സ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം