+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ദീപാവലി ആഘോഷിച്ചു

വാഷിംഗ്ടൺ ഡിസി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചു ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. യുഎസിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത് ആദ്യമായാണ്.

നവംബർ 5 ന് വാഷിംഗ്ടൺ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ നടന്ന ആഘോഷങ്ങൾ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ ജെ. സുള്ളവാനും ഇന്ത്യൻ അംബാസഡർ നവതേജ് സിഗും ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ഷണിക്കപ്പെട്ട ഇരുന്നൂറിൽ പരം അതിഥികൾക്കു പുറമെ ഇന്ത്യൻ എംബസി – സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. തിന്മയുടെ മേൽ നന്മയുടേയും അന്ധകാരത്തിന്മേൽ വെളിച്ചത്തിന്‍റേയും അജ്ഞതയുടെ മേൽ ജ്ഞാനത്തിന്‍റേയും വിജയമാണ് ദീപാവലിയുടെ മുഖ്യ സന്ദേശമെന്ന് സുള്ളിവാൻ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുഹൃദ് ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വംശജർ രാജ്യത്തിനു നൽകുന്ന സംഭാവന വിലമതിക്കപ്പെടുന്നതാണെന്നും സുള്ളിവാൻ കൂട്ടിച്ചേർത്തു.

ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിനെ അംബാസഡർ നവതേജ് സിംഗ് പ്രത്യേകം അഭിനന്ദിച്ചു. 2016 ൽ ദീപാവലി ആഘോഷങ്ങൾക്ക് യുഎസ് ഗവൺമെന്‍റ് നൽകിയ അധികാരമായി പോസ്റ്റൽ സ്റ്റാമ്പ് പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയിരുന്നു. ആഘോഷങ്ങൾക്കുശേഷം ഹിന്ദുസ്ഥാൻ ക്ലാസിക്കൽ മ്യൂസിക്കും വെജിറ്റേറിയൻ ഡിന്നറും നടന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ