+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അലക്സാൻഡ്രിയ ഒക്കേഷ്യൊ – കോർട്ടസ് ; ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് അംഗം

ന്യൂയോർക്ക് : ന്യുയോർക്ക് 14–ാം ഡിസ്ട്രിക്റ്റിൽ നിന്നും നിലവിലുള്ള റിപ്പബ്ലിക്കൻ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായി അറിയപ്പെടു
അലക്സാൻഡ്രിയ ഒക്കേഷ്യൊ – കോർട്ടസ് ; ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ്  അംഗം
ന്യൂയോർക്ക് : ന്യുയോർക്ക് 14–ാം ഡിസ്ട്രിക്റ്റിൽ നിന്നും നിലവിലുള്ള റിപ്പബ്ലിക്കൻ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായി അറിയപ്പെടുന്ന അലക്സാൻഡ്രിയ ഒക്കേഷ്യൊ കോർട്ടസ് ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതി സ്വന്തമാക്കി.

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രായം കുറഞ്ഞ വനിത അംഗം കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

1989 ഒക്ടോബർ 13 ന് ന്യുയോർക്കിലെ ബ്രോൺസിലായിരുന്നു അലക്സാൻഡ്രിയയുടെ ജനനം. ഐഓവ ആദ്യ കൺഗ്രഷനൽ ഡിസ്ട്രിക്റ്റിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പരാജയപ്പെടുത്തി യുഎസ് കോൺഗ്രസിൽ എത്തിയ ഡമോക്രാറ്റിക് അംഗം എബി ഫിങ്കനോവർ അലക്സാഡ്രിയായേക്കാൾ 2 മാസം പ്രായ കൂടുതലാണ്. ഇവരുടെ ജനനം 1988 ഡിസംബർ 27 നായിരുന്നു. ഇവർ രണ്ടു പേരും വനിതകളാണെന്ന പ്രത്യേകത കൂടി ഉണ്ട്.

ഇക്കണോമിക്സ് ആന്‍ഡ് ഇന്‍റർനാഷണൽ റിലേഷൻസിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത അലക്സാൻഡ്രിയ നാഷണൽ ഹിസ്പാനിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ എഡ്യൂക്കേറ്ററായി പ്രവർത്തിക്കുമ്പോഴും കുടുംബം പുലർത്തുന്നതിന് മൻഹാട്ടനിൽ ടക്വില പാനീയം വിതരണം ചെയ്യുന്ന ജോലി കൂടി ചെയ്തിരുന്നു. റസ്റ്ററന്‍റിൽ ജോലി ചെയ്യുന്നതിനിടെയാണ് 2017 ൽ യുഎസ് കോൺഗ്രസിലേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സാധാരണക്കാർ അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങൾ മനസിലാക്കി അവരോടൊപ്പം പ്രവർത്തിക്കുന്നതിനാണ് താൻ മത്സരിച്ചു ജയിക്കാൻ ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പു യോഗങ്ങളിൽ വ്യക്തമാക്കിയിരുന്നു. സമ്പത്തും സ്വാധീനവും ഉള്ള കുടുംബങ്ങളിൽ ജനിച്ചവർക്കേ ഇത്തരം സ്ഥാനങ്ങളിൽ മത്സരിക്കാനുള്ള അർഹത എന്നതിന് ഒരു വെല്ലുവിളിയാണ് തന്‍റെ ജീവിതമെന്നും ഇവർ പറഞ്ഞിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ