+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് കോൺഗ്രസിലേക്ക് വിജയം ആവർത്തിച്ച് 4 ഇന്ത്യൻ അമേരിക്കൻ വംശജർ

ഇല്ലിനോയ്സ് : യുഎസ് കോൺഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിലെ നിലവിലുള്ള നാലു ഡമോക്രാറ്റിക് ഇന്ത്യൻ അമേരിക്കൻ വംശജർക്കു വിജയം. ഇല്ലിനോയ്സ് എട്ടാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നു രാജാ കൃഷ്ണ
യുഎസ് കോൺഗ്രസിലേക്ക് വിജയം ആവർത്തിച്ച്  4 ഇന്ത്യൻ അമേരിക്കൻ വംശജർ
ഇല്ലിനോയ്സ് : യുഎസ് കോൺഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിലെ നിലവിലുള്ള നാലു ഡമോക്രാറ്റിക് ഇന്ത്യൻ അമേരിക്കൻ വംശജർക്കു വിജയം. ഇല്ലിനോയ്സ് എട്ടാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നു രാജാ കൃഷ്ണ മൂർത്തി ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും വ്യവസായിയുമായ ജെഡി ‍ഡിഗന്വകറിനെ വൻ വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടുകളിൽ 124908 (65.6%) വോട്ടുകൾ രാജാ നേടിയപ്പോൾ ജെഡിക്ക് 65576(34.4%) വോട്ടുകൾ മാത്രമാണ് നേടാനായത്.

സിയാറ്റിൽ ഉൾപ്പെടുന്ന വാഷിംഗ്ടൺ ഏഴാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും പ്രമീള ജയ്പാലും കലിഫോർണിയ 17–ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും റൊ ഖന്നയും വൻ വിജയം നേടിയപ്പോൾ, കലിഫോർണിയ ഏഴാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ച അമി ബെറ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയിച്ചത്.

ട്രംപിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ച പ്രമീള ജയ്പാലിന്‍റെ വിജയം ഡമോക്രാറ്റിക് പാർട്ടിക്ക് സമ്മാനിച്ചതു ഇരട്ടി മധുരമായിരുന്നു. മിഡ്ടേം തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യൻ അമേരിക്കൻ വംശജരുടെ എണ്ണം റിക്കാർഡായിരുന്നു. യുഎസ് സെനറ്റിലേക്കൊഴിച്ചു സംസ്ഥാന– ഫെഡറൽ, മുൻസിപ്പൽ സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഇന്ത്യൻ വംശജർ, അമേരിക്കൻ രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്.

റിപ്പോർട്ട്:പി.പി. ചെറിയാൻ