+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഡ്യൂക്കേറ്റ് എ കിഡ് വാർഷികം ആഘോഷിച്ചു

ലോസ് ആഞ്ചലസ് : കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ "ഓം' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ) മിന്‍റെ ആഭിമുഖ്യത്തിൽ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ 'എഡ്യൂക്കേറ്റ് എ കി
എഡ്യൂക്കേറ്റ്  എ  കിഡ്   വാർഷികം ആഘോഷിച്ചു
ലോസ് ആഞ്ചലസ് : കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ "ഓം' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ) മിന്‍റെ ആഭിമുഖ്യത്തിൽ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ 'എഡ്യൂക്കേറ്റ് എ കിഡ്' പതിമൂന്നാം വാർഷികം ആഘോഷിച്ചു.

നവംബർ മൂന്നിന് ലോസ് ആഞ്ചലസിലെ ലൈക് ഫോറസ്റ്റിലുള്ള ഗോദാവരി റസ്റ്ററന്‍റിൽ നടന്ന ആഘോഷങ്ങൾ ആഷ്‌നയുടെ പ്രാർഥനയോടെ ആരംഭിച്ചു. ഓം പ്രസിഡന്‍റ് രമ നായർ സ്വാഗതം ആശംസിച്ചു. പതിമൂന്നുവർഷമായി ട്രസ്റ്റുനടത്തുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം ചെയർ ഡോ. ശ്രീദേവി വാര്യർ അവതരിപ്പിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എൻജിനീയറിഗ്, നഴ്സിംഗ് വിദ്യാർഥികൾക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞതായും ഈ വർഷം കൂടുതൽപേരിലേക്കു സഹായമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയുമായ എറിക് ഗുട്ടിറെസ്, ഡോ വില്യം സ്ട്രിൻജർ, ജി എസ് ടി ഗ്ലോബൽ ചീഫ് സാജൻ പിള്ള, കെ.പി. ഹരി (സ്‌പെറിഡിയൻ ടെക്നോളജി), സഞ്ജയ് (സിംപ്ലയിൻ ടെക്നോളജി), റിയൽ എസ്റ്റേറ്റർ മാത്യു തോമസ്, എഡ്യൂക്കേറ്റ് എ കിഡിന്‍റെ കേരളത്തിലെ ഉപദേശകരിൽ ഒരാളായ ജി.കെ. നായർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സൂസൻ ഡാനിയൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട് ട്രസ്റ്റ് സെക്രട്ടറി ജയ് ജോൺസൺ, പോൾ കാൾറ തുടങ്ങി മുന്നോറോളം പേർ ചടങ്ങിൽ സംബന്ധിച്ചു.

സ്പോണ്സർമാരായ സാജൻ പിള്ള, ലത ഹരിഹരൻ, കെ.പി. ഹരി, വൃന്ദ ഹരി, സഞ്ജയ് ഇളയാട്ട്, സ്മിത സഞ്ജയ്, മാത്യു തോമസ് എന്നിവരെ ആദരിച്ച ചടങ്ങിൽ സെക്രട്ടറി വിനോദ് ബാഹുലേയൻ നന്ദി പറഞ്ഞു. "ഓം' ന്‍റെ ചാരിറ്റി പ്രവർത്തനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും പബ്ലിക് റിലേഷൻ ഡയറക്ടർ രവി വെള്ളത്തിരി നന്ദി പറഞ്ഞു.കീർത്തി പലിയത്ത് പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സന്ധ്യ പ്രസാദ്