+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർഎസ് സി സാഹിത്യോത്സവത്തിന് അന്തിമരൂപം നൽകി

മനാമ: പ്രവാസത്തിലെ വിദ്യാർഥികളിലെയും യുവക്കളിലെയും സർഗ വാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി റിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദി ഗൾഫിലുടനീളം സംഘടിപ്പിച്ച
ആർഎസ് സി സാഹിത്യോത്സവത്തിന് അന്തിമരൂപം നൽകി
മനാമ: പ്രവാസത്തിലെ വിദ്യാർഥികളിലെയും യുവക്കളിലെയും സർഗ വാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി റിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദി ഗൾഫിലുടനീളം സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവ് പത്താമത് എഡിഷൻ മത്സര പരിപാടികൾക്ക് ബഹറിൻ ആർഎ‌സ് സി അന്തിമരൂപം നൽകി.

സാഹിത്യ രംഗത്തെ മൂല്യശോഷണത്തിന് ബദലായിട്ടാണ് ആർഎസ് സി ഗൾഫ് മലയാളികൾക്കായി സാഹിത്യോത്സവ് അവതരിപ്പിച്ചത്.സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗൾഫ് വിദ്യാർഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാനും ഇതിലൂടെ അവരെ സാംസ്കാരിക രംഗത്ത് സജീവമാക്കാനും സാഹിത്യോത്സവ് കൾ പ്രചോദനമാവും.

കിഡ്‌സ്, പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സര പരിപാടികൾ നവംബർ 15 മുതൽ നടക്കുന്ന യൂണിറ്റ് തല സാഹിത്യോത്സവങ്ങളോടെ തുടക്കമാവും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഒഡീഷനിൽ കഴിവ് തെളിയിച്ച് യൂണിറ്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർ സെക്ടർ മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടും.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയൽ ,ജലഛായം , ദഫ്, ഖവാലി, കഥ ,കവിത പ്രബന്ധരചനകൾ, കവിതാപാരായണം ഭാഷാകേളി, വിവിധ ഭാഷകളിലെ ഗാനങ്ങൾ പ്രസംഗങ്ങൾ, വിവർത്തനം, കൊളാഷ്, സ്പോർട്സ് മാഗസിൻ തുടങ്ങി 85 ഇനങ്ങളിലായി നടക്കുന്ന മത്സര പരിപാടികളിൽ സെക്ടർ ടീമുകൾ തമ്മിൽ മത്സരിക്കുന്ന സെൻട്രൽ സാഹിത്യോത്സവ് കളിൽ ഒന്നാം സ്ഥാനം നേടുന്ന കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ബഹറിൻ നാഷനൽ തല സാഹിത്യോത്സവ് 2019 ജനുവരി 11, 18 തീയതികളിലായി ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ കാമ്പസിൽ അരങ്ങേറും.വിവിധ ഘടകങ്ങളിലെ സാഹിത്യോത്സവ് സംഘടകർക്കുള്ള നാഷണൽ തല ശില്പശാല നവംബർ 9 ന് (വെള്ളി) ഉച്ചയ്ക്ക് ഒരു മണിക്ക് ജിദാ ഫ്സ് കലാലയം കൾച്ചറൽ സെന്‍ററിൽ നടക്കും.

ആർഎസ് സി നാഷനൽ ചെയർമാൻ അബ്ദു റഹിം സഖാഫിയുടെ അധ്യക്ഷതയിൽ കലാലയം കൺവീനർ ഫൈസൽ . ചെറുവണ്ണൂർ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.വി.പി.കെ. അബൂബക്കർ . ഹാജി, സുലൈമാൻ ഹാജി, വി.പി.കെ. മുഹമ്മദ്‌ , നസീർ പയ്യോളി, അബ്ദുള്ള രണ്ടത്താണി, അബ്ദുൾ സലാം കോട്ടക്കൽ, അശ്റഫ് മങ്കര, നജ്മുദ്ദീൻ , ഫൈസൽ കൊല്ലം എന്നിവർ സംബന്ധിച്ചു.