തൗസന്റ് ഓക്ക്സ്: കലിഫോർണിയയിലെ തൗസന്റ് ഓക്ക്സ് നഗരത്തിലെ ബാറില്‍ നടന്ന വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം.
ആക്രമണം നടക്കുമ്പോൾ 200 പേർ ബാറിനുള്ളിൽ ഉണ്ടായിരുന്നു. സർവകലാശാല വിദ്യാർഥികളാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. അക്രമിയും കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഗീത പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.