കെന്‍റിൽ അഖില യുകെ ബാഡ്മിന്‍റൺ മത്സരം ഡിസംബർ ഒന്നിന്

10:58 PM Nov 07, 2018 | Deepika.com
ആഷ്ഫോർഡ് : കെന്‍റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് (ശനി) അഖില യുകെ ബാഡ്മിന്‍റൺ (ഡബിൾസ്) ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

നോർട്ടൻ നാച്ച്ബുൾ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്‍റിൽ വിജയികളാകുന്ന ആദ്യ രണ്ടു സ്ഥാനക്കാർക്ക് യഥാക്രമം 401 ഉം 201 ഉം പൗണ്ട് സമ്മാനമായി നൽകും.

ടൂർണമെന്‍റ് ആഷ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ടൂർണമെന്‍റിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

വിവരങ്ങൾക്ക്: ജസ്റ്റിൻ ജോസഫ് 07833 227738, രാജീവ് തോമസ് 07877 124805, ജെറി ജോസ് 07861 653060, ജോൺസൻ തോമസ് 07886 367154.