+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാലാ ഹോളി സ്പിരിറ്റ് പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നവംബർ 9, 10, 11, 12, 13 തീയതികളിൽ

മസ്കറ്റ്: ഗാലാ ഹോളി സ്പിരിറ്റ് പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നവംബർ 9, 10, 11, 12, 13 (വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും. പ്രശസ്ത ധ്യാന ഗുരു ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ ഒഎഫ്എം കപ്പൂച്ചി
ഗാലാ ഹോളി സ്പിരിറ്റ് പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നവംബർ  9, 10, 11, 12, 13 തീയതികളിൽ
മസ്കറ്റ്: ഗാലാ ഹോളി സ്പിരിറ്റ് പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നവംബർ 9, 10, 11, 12, 13 (വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും. പ്രശസ്ത ധ്യാന ഗുരു ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ ഒഎഫ്എം കപ്പൂച്ചിൻ ആണ് ധ്യാനം നയിക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മുതൽ 10 വരെയാണ് ധ്യാനം.

റുവി സെന്‍റ്സ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ ശനിയാഴ്ച ആരംഭിച്ച വാർഷിക ധ്യാനം വ്യഴാഴ്ച രാത്രി സമാപിക്കും. "മനുഷ്യന് സ്വർഗത്തിൽ എത്താൻ ഒറ്റ വഴിയേ ഉള്ളൂ. ഭൂമിയിൽ സ്വർഗം പണിയുക, എന്നുവച്ചാൽ പത്തു കൽപനകൾ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പാലിക്കുക'. ധ്യാനത്തിന്‍റെ മൂന്നാം ദിവസം സെന്‍റ്സ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തോട് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: സേവ്യർ കാവാലം