+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ സ്ട്രൈക്കേഴ്സ്, സ്കൈനെറ്റ്, ഗോവ മറൂൺസ് ടീമുകൾക്ക് ജയം

കുവൈത്ത് സിറ്റി: കിഫ് ഫുട്ബാൾ ലീഗിലെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സ്ട്രൈക്കേഴ്സിന് തിളക്കമാർന്ന ജയം. ഗോവ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ
ഇന്ത്യൻ സ്ട്രൈക്കേഴ്സ്, സ്കൈനെറ്റ്,  ഗോവ മറൂൺസ് ടീമുകൾക്ക് ജയം
കുവൈത്ത് സിറ്റി: കിഫ് ഫുട്ബാൾ ലീഗിലെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സ്ട്രൈക്കേഴ്സിന് തിളക്കമാർന്ന ജയം. ഗോവ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

രണ്ടാം മത്സരത്തിൽ സ്കൈനെറ്റ് മിറാക്കിൾസും എവിസി ഗോവയും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് സ്കൈനെറ്റ് ഗോവ വിജയം കൈപ്പിടിയി ലൊതുക്കി. മത്സരത്തിന്‍റെ ആദ്യപകുതിയിൽ നിരവധി അവസരങ്ങൾ പാഴാക്കിയ സ്കൈനെറ്റ് സാബിയിലൂടെ വിജയഗോൾ കണ്ടെത്തി.

മൂന്നാം മത്സരത്തിൽ എകെഎഫ്സി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ഡോൺ ബോസ്കോ ഗോവയെ പരാജയപ്പെടുത്തി. ആദ്യ റൗണ്ടിലെ പരാജയത്തിന്‍റെ പാഠങ്ങൾ ഉൾകൊണ്ട് ഉണർന്നുകളിച്ച എകെഎഫ്സി ഫാസിൽ കുന്നന്‍റേയും ഹാരിസ് കുന്നുമ്മലിന്‍റേയും ഗോളിലൂടെയാണ് വിജയം കണ്ടെത്തിയത്.

അവസാന മത്സരത്തിൽ സതോസ് യുണെറ്റഡിനെ ഞെട്ടിച്ച് ഗോവ മറൂൺസ് ടൂർണമെൻറിലെ രണ്ടാം വിജയം നേടി.

റിപ്പോർട്ട്: സലിം കോട്ടയിൽ