+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കായംകുളം എംഎസ്എം അലുംനി കുവൈറ്റ്‌ കാമ്പസ്‌ സംഗമം നടത്തി

കുവൈത്ത്: കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക മേഘലകളില്‍ പ്രവർത്തിക്കുന്ന കായംകുളം എംഎസ്എം കോളജ് അലുംനി ‌"കാമ്പസ്‌ സംഗമം 2018' എന്ന പേരില്‍ അഹമ്മദി ബീച്ച് റിസോർട്ടില്‍ ഒരു രാവും പകലും നീണ്ടുനിന്ന ഈ വർഷത്
കായംകുളം എംഎസ്എം അലുംനി കുവൈറ്റ്‌ കാമ്പസ്‌ സംഗമം നടത്തി
കുവൈത്ത്: കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക മേഘലകളില്‍ പ്രവർത്തിക്കുന്ന കായംകുളം എംഎസ്എം കോളജ് അലുംനി ‌"കാമ്പസ്‌ സംഗമം -2018' എന്ന പേരില്‍ അഹമ്മദി ബീച്ച് റിസോർട്ടില്‍ ഒരു രാവും പകലും നീണ്ടുനിന്ന ഈ വർഷത്തെ രണ്ടാം ഘട്ട പൂർവ വിദ്യാർഥി സംഗമം നടത്തി.

കോളജ് പൂർവ വിദ്യാർഥിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീകുമാര്‍ ജി.പിള്ള സംഗമം ഉദ്ഘാടനം ചെയ്തു. എസ്.എസ് സുനില്‍ അധ്യക്ഷത വഹിച്ചു. ടിജി മാത്യു കാരൂര്‍ സ്വാഗതം ആശംസിച്ചു. മധുകുട്ടന്‍, ഹമാൻ ഗോപി, രഞ്ജിത് കായംകുളം തുടങ്ങിയവര്‍ ആശംസകള്‍ നേർന്നു പ്രസംഗിച്ചു. ഷിബു ശിവൻകുട്ടി നന്ദി പറഞ്ഞു. കൃഷ്ണ രാജ്, വിശ്വം നായര്‍, മാത്യു കാരൂര്‍, രാജേഷ്‌ കുറുപ്പ്, സന്തോഷ്‌ കുമാര്‍, അജീഷ് നൈനാന്‍, അനീഷ്‌ കൃഷ്ണന്‍, അഫ്സല്‍ ഹുസൈന്‍, മിഥുന്‍മോഹന്‍, ബിനു, സായിമോന്‍, ഉഷസ്കൃഷ്ണ, ടിന,ബിജുപാറയില്‍, വിജയ മുരളികൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി. തുടർന്നു “ഹൽവാസ് മ്യൂസിക് ” അവതരിപ്പിച്ച ഗാനമേളയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ