+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെകെഎംഎ മാഗ് നെറ്റ് വോളന്‍റിയർ ദിനാചരണം നവംബര് 23 ന്

കുവൈത്ത്‌ : ലോക വോളന്‍റിയർ ദിനമാ‍യ ഡിസംബർ 5 ന് കെകെഎംഎ യുടെ സന്നദ്ധ സേവന വിഭാഗമായ മാഗ് നെറ്റിന്‍റെ നേതൃത്വത്തിൽ നവംബർ 23 നു വോളന്‍റിയർ ദിനമായി ആചരിക്കും.23 നു രാവിലെ എട്ടു മുതൽ ഖൈത്താൻ ഇന്ത്യൻ ക
കെകെഎംഎ മാഗ് നെറ്റ് വോളന്‍റിയർ ദിനാചരണം നവംബര് 23 ന്
കുവൈത്ത്‌ : ലോക വോളന്‍റിയർ ദിനമാ‍യ ഡിസംബർ 5 ന് കെകെഎംഎ യുടെ സന്നദ്ധ സേവന വിഭാഗമായ മാഗ് നെറ്റിന്‍റെ നേതൃത്വത്തിൽ നവംബർ 23 നു വോളന്‍റിയർ ദിനമായി ആചരിക്കും.

23 നു രാവിലെ എട്ടു മുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വോളന്‍റിയർമാർക്കായി രാവിലെ എട്ടര മുതൽ 11 വരെ "എനർജൈസ്" വോളന്‍റിയർ ലീഡര്ഷിപ് പരിശീലന പരിപാടി നടക്കും. അന്തർദേശീയ പരിശീലകനും എക്സെൽഡിയ എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകനും സി ഇഒയുമായ മുഹമ്മദ് ഫാറൂഖ് നേതൃത്വ പരിശീലനം നൽകും .ട്രെയിനിംഗിൽ പങ്കെടുക്കാൻ ,https://goo.gl/forms/go6NBmKIyWjbcCV22 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം.

ബാച്ചലേഴ്‌സിനായി ഇന്ത്യൻ ബിരിയാണി പാചകം ,ഇന്ത്യൻ വനിതകൾക്കായി സാലഡ് തയാറാക്കൽ മത്സരവും നടക്കും. വൈകുന്നേരം മൂന്നര മുതൽ മത്സര വിഭവങ്ങളുടെ പ്രദർശനവും വില്പനയും നടക്കും. പെട്ടെന്നുള്ള ഹൃദയാഘാതം അനുഭവപ്പെടുന്നവർക്ക് നൽകേണ്ട സി പി ആർ പരിശീലനം വൈകുന്നേരം നാലര മുതൽ നടക്കും. അഞ്ചര മുതൽ പൊതുസമ്മേളനം നടക്കും . കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും . മാഗ്നെറ്റിന്റെ പ്രവർത്തനത്തിൽ മികച്ച സേവനവും സഹായവും നൽകിയവരെ ചടങ്ങിൽ ആദരിക്കും .

കുവൈത്തിലെ സാമൂഹ്യ മേഖലയിൽ ,ആശുപത്രി സന്ദർശനം , രോഗീ പരിചരണം , മയ്യിത്ത് പരിപാലനം , കുവൈത്തിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള സഹായം എന്നിവ കഴിഞ്ഞ അഞ്ചു വർഷമായി സുത്യർഹമായി നടത്തുന്ന സേവന വിഭാഗമാണ് മാഗ്നെറ്. കുവൈത്തിൽ മരണപ്പെട്ട 270 ലേറെ പേരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള സേവനം മാഗ്നെറ് നൽകിയിട്ടുണ്ട് . ആരോരുമില്ലാതെ ആശുപത്രികളിൽ ഒറ്റപ്പെട്ടുപോകുന്ന രോഗികളെ മാഗ്നെറ് പ്രവർത്തകർ പതിവായി സന്ദർശിച്ചു സ്വാന്തനവും കൂടാതെ കേസുകളിലും നിയമ പ്രശ്നങ്ങളിലും ഉൾപെട്ടുപോകുന്ന നിരപരാധികൾക്കു സാധ്യമായ സഹായങ്ങളും മാഗ്നെറ് പ്രവർത്തകർ നൽകിവരുന്നു .

പരിപാടിയുടെ വിജയത്തിനായി സഗീർ തൃക്കരിപ്പൂർ (ചെയർമാൻ), പി.കെ.അക്‌ബർ സിദ്ധീഖ്(ജനറൽ കൺവീനർ), ഇബ്രാഹിം കുന്നിൽ ,ബി.എം ഇക്ബാൽ (കൺവീനർമാർ ), എൻ.എ. മുനീർ ,ഹംസ പയ്യന്നൂർ,അബ്ദുൽഫത്താഹ്‌ തയ്യിൽ , എ.പി. അബ്ദുൽസലാം , കെ. ബഷീർ , കെ.സി. റഫീഖ് , കെ.സി. ഗഫൂർ , മജീദ് റവാബി , എൻ. നിസാമുദ്ദീൻ , വി.കെ.ഗഫൂർ ,ഷാഹിദ് ലബ്ബ അഷ്‌റഫ് മാങ്കാവ് , അബ്ദുൽ ലത്തീഫ് ഷെഡിയ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ