+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ.ഫിലിപ്പ് നെല്ലിവിള ഒമാനിലെ സീറോ മലങ്കര കൂട്ടായ്മയുടെ പുതിയ ഇടയൻ

മസ്കറ്റ്: ഗാലാ ഹോളി സ്പിരിറ്റ് ദേവാലയത്തിലെ സഹവികാരിയായും സീറോ മലങ്കര കൂട്ടായ്മയുടെ പുതിയ ഡയറക്ടറായും കർണാടകയിലെ പുത്തൂർ സീറോ മലങ്കര രൂപതയിൽ നിന്നുള്ള ഫാ.ഫിലിപ്പ് നെല്ലിവിള നിയമിതനായി. 46 കാരന
ഫാ.ഫിലിപ്പ് നെല്ലിവിള ഒമാനിലെ സീറോ മലങ്കര കൂട്ടായ്മയുടെ  പുതിയ ഇടയൻ
മസ്കറ്റ്: ഗാലാ ഹോളി സ്പിരിറ്റ് ദേവാലയത്തിലെ സഹവികാരിയായും സീറോ മലങ്കര കൂട്ടായ്മയുടെ പുതിയ ഡയറക്ടറായും കർണാടകയിലെ പുത്തൂർ സീറോ മലങ്കര രൂപതയിൽ നിന്നുള്ള ഫാ.ഫിലിപ്പ് നെല്ലിവിള നിയമിതനായി.

46 കാരനായ ഫാ.ഫിലിപ്പ്, ഇംഗ്ളീഷിലും, സോഷ്യോളജിയിലും എംഎ യും എംഎഡും സ്വന്തമാക്കിയ ഫാ. ഫിലിപ്പ്, ബത്തേരി സെന്‍റ് തോമസ് ഗുരുകുലത്തു നിന്നും മൈനർ സെമിനാരി പഠനവും തിരുവനന്തപുരം സെന്‍റ് മേരീസ് മേജർ സെമിനാരിയിലുമായാണ് വൈദികപഠനം പൂർത്തിയാക്കിയത്. 2000 ജനുവരി 11 നാണ് തിരുപ്പട്ടം സ്വീകരിച്ചത്. മാതൃ ഇടവകയായ കോടിമ്പാല സെന്‍റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പ്രഥമ ദിവ്യ ബലിയർപ്പിച്ചു.

2000 മുതൽ മൂഡൂർ സെന്‍റ് ജോർജ്, ഗാംഗനാട് സെന്‍റ് ജോർജ്, ഡൂഡള്ളി സെന്‍റ് മേരീസ്, വിമലഗിരി സെന്‍റ് മേരീസ്, ഷിറാഡി സെന്‍റ് ജോൺസ്, മംഗലാപുരം സെന്‍റ് മേരീസ് തുടങ്ങിയ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ പള്ളികളിലും പുത്തൂർ രൂപതാ ചാൻസലർ, പ്രൊക്യൂറേറ്റർ തുടങ്ങി സീറോ മലങ്കര സഭയുടെ കീഴിലുള്ള കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായും മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
സെന്‍റ് തോമസ് മിഷൻ സെന്‍റർ, ബൈന്ദൂർ, മാർ ഇവാനിയോസ് കോളജ്, കുന്തൂർ ഉൾപ്പെടെ ആറോളം സ്ഥാപനങ്ങൾ തുടങ്ങിയിട്ടുള്ള ഇദ്ദേഹം മംഗലാപുരത്തു നിന്നാണ് മസ്‌കറ്റിലെ ശുശ്രൂഷകൾക്കായി ഫാ.ഫിലിപ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

കൊല്ലം ജില്ലയിലെ അഞ്ചലിൽ നിന്നും അറുപതുകളുടെ അവസാനം കർണാടകയിലേക്ക് കുടിയേറിയ എൻ.ജെ.ഫിലിപ്-അന്നമ്മ ദമ്പതികളുടെ പുത്രനാണ് ഫാ.ഫിലിപ്. റോസമ്മ, ജോൺസൺ, ജോസ് പ്രകാശ് എന്നിവർ സഹോദരങ്ങളാണ്.

റിപ്പോർട്ട്: സേവ്യർ കാവാലം