+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ.തോമസ് മൂത്താന്റേത്തിന് ഗാലയിലും, റുവിയിലും യാത്രയയപ്പ് നല്‍കി

മസ്‌കറ്റ്: ഒമാനിലെ രണ്ടു വര്‍ഷത്തെ ശുശ്രൂഷകള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഗാലാ ഹോളി സ്പിരിറ്റ് കത്തോലിക്കാ പള്ളി അസിസ്റ്റന്റ് വികാരിയും ഒമാന്‍ സീറോ മലങ്കര കൂട്ടായ്മയുടെ ഡയറക്ടറുമായ ഫാ.തോമസ് മൂത്ത
ഫാ.തോമസ് മൂത്താന്റേത്തിന് ഗാലയിലും, റുവിയിലും യാത്രയയപ്പ് നല്‍കി
മസ്‌കറ്റ്: ഒമാനിലെ രണ്ടു വര്‍ഷത്തെ ശുശ്രൂഷകള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഗാലാ ഹോളി സ്പിരിറ്റ് കത്തോലിക്കാ പള്ളി അസിസ്റ്റന്റ് വികാരിയും ഒമാന്‍ സീറോ മലങ്കര കൂട്ടായ്മയുടെ ഡയറക്ടറുമായ ഫാ.തോമസ് മൂത്താന്റേത്തിന് ഹോളി സ്പിരിറ്റ് പള്ളിയിലും, റുവി പാരീഷ് ഹാളിലും യാത്രയയപ്പ് നല്‍കി. വ്യാഴാഴ്ച സീറോ മലങ്കര ക്രമത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടു.

ഞായറാഴ്ച ഇംഗ്‌ളീഷ് വിശുദ്ധ കുര്‍ബാനക്ക് ശേഷം ഗാല പള്ളിയില്‍ വികാരി ഫാ.ജോര്‍ജ് വടുക്കൂട്ട് ഒ.എഫ്.എം കപ്പൂച്ചിന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ഫാ.സെബാസ്റ്റ്യന്‍ പാക്യം ഒഎഫ്എം കപ്പൂച്ചിനും, ഫാ.ജോര്‍ജ് വടുക്കൂട്ടും ചേര്‍ന്ന് ഇടവകയുടെ വക മെമെന്റോ സമ്മാനിച്ചു.

ഞായറാഴ്ച നടന്ന സീറോ മലബാര്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന മധ്യേ മലയാളം കൂട്ടായ്മയും ഫാ.തോമസ് മൂത്താന്റേത്തിന് യാത്രാശംസകള്‍ നേര്‍ന്നു.

മലങ്കര കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള യാത്രയയപ്പ് റുവി മെയിന്‍ പാരിഷ് ഹാളില്‍ ഒമാന്‍ സീറോ മലങ്കര കൂട്ടായ്മ പ്രസിഡന്റ് ഡോ.ജോണ്‍ ഫിലിപ്‌സ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍
നടന്നു.ജനറല്‍ സെക്രട്ടറി ജോസഫ് മാത്യു, ഗാലാ യൂണിറ്റ് പ്രസിഡന്റ് ബിജുമോന്‍.കെ, റുവി യൂണിറ്റ് പ്രസിഡന്റ് ബാബു മാത്യു, എംസിവൈഎം ആനിമേറ്റര്‍ സജി.പി.ജേക്കബ്, ഉപദേശക സമിതി ചെയര്‍മാന്‍ എം.ഡി.അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അച്ചന്‍ സമുചിതമായ മറുപടി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം