ജിദ്ദ: രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇന്ദിരാജിയുടെ ഓർമ്മകൾ സ്മരിക്കുന്നതിനു രക്തദാനം പോലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടാവുന്നത് ഏറെ പ്രസക്തവും കാലഘട്ടത്തിന്റെ ആവശ്യകതയുമാണെന്ന് ഒഐസിസി സീനിയർ ലീഡർ എ പി കുഞ്ഞാലിഹാജി അഭിപ്രായപ്പെട്ടു. 34-ാമത് രക്തസാക്ഷി ദിനാചാരണത്തോടനുബന്ധിച്ചു ജിദ്ദ മലപ്പുറം മുനിസിപ്പൽ ഒഐസിസി കമ്മിറ്റി ജിദ്ദ നാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാന്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാന്പിൽ യു.എം. ഹുസൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അബാസ് ചെന്പൻ, അബ്ദുൽ മജീദ് നഹ, സി എം അഹമ്മദ്, ഹക്കീം പാറക്കൽ , സക്കീർ അലി കണ്ണേത്ത് , അബ്ദുൽ ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. ഹകീം പാറക്കൽ, അസ്ക്കർ കാളിക്കാവ്, യാസർ നായിഫ് എ പി, അബ്ദുൽ മജീദ് കിളിയേങ്ങൽ, കുഞ്ഞാൻ പൂക്കാട്ടിൽ, ഫർഹാൻ നജീബ് കൊന്നോല, കമാൽ കളപ്പാടൻ, പി.കെ. നാദിർഷ, നിരവധി പേർ ക്യാന്പിൽ രക്തദാനം നടത്തി. ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഡോ: വായിൽ അമീൻ,സിസ്റ്റർ: സുഫൈജ, സിസ്റ്റർ: ആമിന അബ്ദുൽ ഖാദർ ,അഷ്റഫ് പട്ടത്തിൽ തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന ക്യാന്പിനു നജീബ് കൊന്നോല, സി പി സബീർ അലി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ