ന്യൂഡൽഹി: അശോക് വിഹാർ-ഗുലാബി ബാഗ് സെന്റ് ജൂഡ് തദേവൂസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. യൂദാശ്ലീഹായുടെ പരി. കന്യകമറിയമത്തിന്റെയും സംയുക്ത തിരുനാൾ ഒക്ടോബർ 29നു സമാപിക്കും.
തിരുനാളിനോടനുബന്ധിച്ചു ഒക്ടോബർ 26നു ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍. സ്റ്റാൻലെ പുൽപ്രയിൽ കൊടിയേറ്റി. തുടർന്നു വി. കുർബാന, ലദീഞ്ഞ് നടത്തപ്പെട്ടു. ഒക്ടോ: 27 ശനിയാഴ്ച വൈകുന്നേരം ജപമാലയുടെ സമാപനം നടന്നു. ചടങ്ങുകൾക്ക് ഫാ. ജോമി വാഴക്കാലയിൽ കാർമികത്വം വഹിച്ചു.പ്രാർഥന ദിനമായ 28 ഞായറാഴ്ച വൈകുന്നേരം 4.30ന് തിരുസ്വരൂപം പ്രദക്ഷിണം, ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മുഖ്യ കാർമികതൻ ഫാ. ഷിന്േറാ പുൽകുഴിയിൽ, (സെന്റ് ജോർജ് പാരീഷ് ഗ്രേറ്റർ നോയിഡ) നേതൃത്വം വഹിക്കും. പ്രദക്ഷിണം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാളിന് സമാപനമാകും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്