+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിഫ് ഫുട്ബാൾ ലീഗിന് തുടക്കം; സ്കൈനെറ്റ് ഗോവക്ക് ആദ്യ ജയം

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ (കിഫ്) സീസൺ 201819 ലീഗ് ഫുട്ബാൾ ടൂർണമെന്‍റിന് ബയാൻ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. പ്രസിഡന്‍റ് ഡെറിക്ക് ഗോമിഡോസ് ടൂർണമെന്‍റ് ഉദ്
കിഫ് ഫുട്ബാൾ ലീഗിന് തുടക്കം; സ്കൈനെറ്റ് ഗോവക്ക് ആദ്യ ജയം
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ (കിഫ്) സീസൺ 2018-19 ലീഗ് ഫുട്ബാൾ ടൂർണമെന്‍റിന് ബയാൻ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു.

പ്രസിഡന്‍റ് ഡെറിക്ക് ഗോമിഡോസ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. മുൻകാല താരങ്ങള്‍ അണിനിരന്ന ചടങ്ങില്‍ 12 ടീമുകളുടേയും ഉടമകൾ പങ്കെടുത്തു.

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എകെഎഫ്സി മറുപടിയില്ലാത്താ രണ്ടു ഗോളിന് ഗോവൻ കരുത്തുമായെത്തിയ സ്കൈെനെറ്റിനു മുന്പിൽ അടിയറവ് പറഞ്ഞു.

രണ്ടാം മത്സരത്തിൽ തുല്യശക്തികളായ ഇന്ത്യൻ സ്ട്രൈക്കേഴ്‌സും ഗോവൻ ഫുട്ബാളിലെ കരുത്തരായ ഡോൺ ബോസ്ക്കോയും 1-1 എന്ന സമനിലയിൽ പിരിഞ്ഞു. മൂന്നാം മത്സരത്തിൽ ഗോവ ഫുട്ബാൾ ക്ലബ് എവിസി ഗോവയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തി.

എട്ടു മാസത്തോളം നീളുന്നതാണ് ലീഗ് മത്സരങ്ങൾ. എല്ലാ വെള്ളിയാഴ്ചയും നാലു മത്സരങ്ങൾ നടക്കും. കുവൈത്ത് ബയാൻ ഗ്രൗണ്ടിൽ രാവിലെ 6.30നാണ് മത്സരം. അതിനിടയിൽ ഏകദിന സെവൻസും ഇലവൻ എ സൈഡ് നോക്കൗട്ട് ടൂർണമെൻറും ഉണ്ടായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ