+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് സ്വീകരണം നൽകി

ന്യൂയോർക്ക്: കൊല്ലം പാർലമെന്‍റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എംപിക്കും ഭാര്യ ഗീത പ്രേമചന്ദ്രനും ഫോമയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ സ്വീകരണം നൽകി. ക്യൂൻസിലുള്ള രാജധാനി റസ്റ്ററന്‍റിൽ നടന്ന സ്വീകരണയോഗത്ത
ന്യൂയോർക്കിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് സ്വീകരണം നൽകി
ന്യൂയോർക്ക്: കൊല്ലം പാർലമെന്‍റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എംപിക്കും ഭാര്യ ഗീത പ്രേമചന്ദ്രനും ഫോമയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ സ്വീകരണം നൽകി.

ക്യൂൻസിലുള്ള രാജധാനി റസ്റ്ററന്‍റിൽ നടന്ന സ്വീകരണയോഗത്തിൽ ഫോമാ ജനറൽ സെക്രട്ടറി ജോസ് അബ്രഹാം അധ്യക്ഷത വഹിച്ചു. ട്രഷറർ ഷിനു ജോസഫ്, മിഡ് അറ്റ്ലാന്റിക് ആർ വി പി ബോബി തോമസ്, നാഷണൽ കമ്മിറ്റി അംഗം ബെഞ്ചമിൻ ജോർജ്, മുൻ പ്രസിഡന്‍റ് ബേബി ഉരാളിൽ, മുൻ നാഷണൽ കമ്മിറ്റി അംഗം സജി അബ്രഹാം, സാമൂഹ്യ പ്രവർത്തകനായ ഡോ. എ.കെ.ബി പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഫോമാ മെട്രോ, എംമ്പയർ, മിഡ് അറ്റ്ലാന്‍റിക് റീജണുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ മെട്രോ ആർ വി പി കുഞ്ഞു മാലിയിൽ സ്വാഗതവും എംപയർ ആർ വി പി ഗോപിനാഥകുറുപ്പ്‌ നന്ദിയും പറഞ്ഞു.

മറുപടി പ്രസംഗത്തിൽ തന്‍റെ രാഷ്ട്രീയ ജീവിത്തെക്കുറിച്ചും അമേരിക്കയിൽ വരാനുണ്ടായ സാഹചര്യവും വ്യക്തമാക്കിയ പ്രേമചന്ദ്രൻ, കേരളത്തിൽ സംഭവിച്ച പ്രളയകെടുതിയും അതേ തുടർന്നുണ്ടായ രാഷ്ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങളും പിടിച്ചു നിർത്തുവാൻ സർക്കാരിന്‍റെ ഭാഗത്തു നിന്നും ക്രിയാത്മകമായ ശ്രമങ്ങൾ വേണമെന്ന് സൂചിപ്പിച്ചു.

കേരളം ഇന്ന് സാമ്പത്തിക സാമൂഹിക വർഗീയ മത ചിന്തകകളാൽ വേർപെട്ടു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ മലയാളികളും ഒറ്റകെട്ടായി നിന്നുകൊണ്ട് കേരളത്തിന്‍റെ സാമുദായിക ഐക്യം നിലനിർത്തേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ പുനശ്രഷ്ഠിക്കു അമേരിക്കൻ മലയാളികളുടെ എല്ലാ ശ്രമങ്ങളെയും പ്രത്യേകിച്ചു ഫോമായുടെ വില്ലേജ് പ്രോജക്ട് പോലെയുള്ള പദ്ധതികളെ അദേഹം മുക്തകണ്ഠം പ്രശംസിച്ചു.

ഫോമായുടെ അഡ്വൈസറി ബോർഡ് വൈസ്‌ ചെയർമാൻ ജോർജ് തോമസ്‌, മെട്രോ സെക്രട്ടറി ജെയിംസ്, മുൻ ആർവിപി വർഗീസ് ജോസഫ്, മുൻ ജോയിന്‍റ് ട്രഷറർ ജോഫ്രിൻ ജോസ്, വർക്കി ഏബ്രഹാം, റോഷിൻ മാമ്മൻ, ഷൈലാ റോഷിൻ, തോമസ് മാത്യു, സക്കറിയ കരുവേലിൽ, പ്രദീപ് നായർ, ഫിലിപ് മഠത്തിൽ, ഷാജി മാത്യു, സിറിയക് കുര്യൻ, എക്കോ സെക്രട്ടറി ബിജു, രാജധാനി പ്രൊപ്രൈറ്റർ രാജു തുടങ്ങി നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.