+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മതേതരത്വം മരണമണി മുഴങ്ങുന്നുവോ ? ബഹുജന സംഗമം 26 ന്

കുവൈത്ത്: "മതേതരത്വം മരണമണി മുഴങ്ങുന്നുവോ" എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കേന്ദ്ര കമ്മിറ്റി ഒക്ടോബര് 26 ന് (വെള്ളി) വൈകുന്നേരം 5.30 ന് അബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമം കേര
മതേതരത്വം മരണമണി മുഴങ്ങുന്നുവോ ? ബഹുജന സംഗമം 26 ന്
കുവൈത്ത്: "മതേതരത്വം മരണമണി മുഴങ്ങുന്നുവോ" എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കേന്ദ്ര കമ്മിറ്റി ഒക്ടോബര് 26 ന് (വെള്ളി) വൈകുന്നേരം 5.30 ന് അബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമം കേരള ഹൈക്കോടതി മുൻ ജസ്റ്റീസ് ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.

ഇത്തിഹാദു ശുബ്ബാനില് മുജാഹിദീന് (ഐഎസ്എം) സംസ്ഥാന പ്രസിഡന്‍റ് ഡോ. ജാബിർ അമാനി മുഖ്യപ്രഭാഷണം നിർവഹിക്കും. വിവിധ സംഘടകളെ പ്രതിനിധീകരിച്ച് സക്കീർ ഹുസൈൻ തുവൂർ, ഇബ്രാഹിം കുന്നിൽ, ഫാറൂഖ് ഹമദാനി, ടി.വി ഹിക്മത്ത്, ഡോ. അമീർ അഹ്മദ്, ഹമീദ് കേളോത്ത്, സാദിഖലി, ചെസില് ചെറിയാന് രാമപുരം, സലാം വളാഞ്ചേരി, ഫസീഉള്ള, സത്താർ കുന്നിൽ എന്നിവരും കുവൈത്ത് ഔക്കാഫ് പ്രതിനിധികളും പങ്കെടുക്കും.

പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

ഐഐസി ഓഫീസിൽ ചേർന്ന സ്വാഗത സംഘ യോഗം പരിപാടിയുടെ ഒരുക്കത്തെ കുറിച്ച് വിലയിരുത്തി. യോഗത്തിൽ മുഹമ്മദ് ബേബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് മദനി, എൻജിനിയർ അൻവർ സാദത്ത്, അബ്ദുൾ അസീസ് സലഫി, യൂനുസ് സലിം, ഫിറോസ് ചുങ്കത്തറ, അബ്ദുൾ ലത്തീഫ് പേക്കാടൻ, അയൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക് : 65507714, 97228093, 97562375, 99776124.