+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡ്വ. എസ്. മമ്മുവിനു സ്വീകരണം നൽകി

ജിദ്ദ : മലയാളക്കരയിലെ മഹല്ലുകൾ കേന്ദ്രമാക്കി വിവിധ മേഖലകളിൽ ഇടപെടുന്ന "ഇമേജ്" ഡയറക്ടർ അഡ്വ. എസ് മമ്മുവിന് കൃഷി ഗ്രൂപ്പ് ജിദ്ദ സ്വീകരണം നൽകി. മഹൽ അടിസ്ഥാനമാക്കി വിവിധ രംഗങ്ങളിൽ ബോധവൽക്കരണവും പിന്തുണ
അഡ്വ. എസ്. മമ്മുവിനു സ്വീകരണം നൽകി
ജിദ്ദ : മലയാളക്കരയിലെ മഹല്ലുകൾ കേന്ദ്രമാക്കി വിവിധ മേഖലകളിൽ ഇടപെടുന്ന "ഇമേജ്" ഡയറക്ടർ അഡ്വ. എസ് മമ്മുവിന് കൃഷി ഗ്രൂപ്പ് ജിദ്ദ സ്വീകരണം നൽകി. മഹൽ അടിസ്ഥാനമാക്കി വിവിധ രംഗങ്ങളിൽ ബോധവൽക്കരണവും പിന്തുണയും നൽകി മഹൽ ശാക്തീകാരണ രംഗത്ത് വ്യത്യസ്തമായ പ്രവർത്തനവുമായി മുന്നേറുന്ന ഇമേജ് വിഷ രഹിത ജൈവ കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ രംഗത്ത് കൃഷി ഗ്രൂപ്പിന്‍റെ പിന്തുണ കൂടി ഉറപ്പാക്കുന്നതായിരുന്നു സ്വീകരണ പരിപാടി.

വരും നാളുകളിൽ സംയുക്തമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. പ്രവാസ ലോകത്തെ പ്രതിസന്ധിയിലും ജോലി തിരക്കിനിടയിലും കൃഷിയോടും മണ്ണിനോടുമുള്ള അടുപ്പം മണലാരണ്യത്തിലെ പരിമിധിക്കുള്ളിൽ നിന്നും സജീവമായി തന്നെ നില നിർത്തുന്നതിൽ കൃഷി ഗ്രൂപ്പ് ജിദ്ദയുടെ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

അസീസിയ സ്റ്റാർ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.ടി. മുസ്തഫ പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം കരുമാരോട്ട്, അബ്ദുൽ റഷീദ്, ഇ.എം. മൻസൂർ, ഷാഫി വരപ്പറ, കൃഷ്ണൻ ചെമ്മാട്, കെ സി ബഷീർ, അൻവർ കാസിം എന്നിവർ കൃഷി അനുഭവങ്ങൾ പങ്കു വച്ചു. സൈഫുള്ള സ്വാഗതവും ഷമീം വട്ടക്കണ്ടത്തിൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ