+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർഎസ് സി എലൈറ്റ് മീറ്റ് ശ്രദ്ധേയമായി

സബിയ (ജിദ്ദ): "ആകാശം അകലെയല്ല" എന്ന പ്രമേയത്തിൽ പ്രവാസി വിദ്യാർഥികളുടെ സാമൂഹിക സാംസ്കാരിക ഉന്നമനം ലക്‌ഷ്യം വച്ച് ആർഎസ് സി (റിസാല സ്റ്റഡി സർക്കിൾ ) ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന സ്റ്റുഡന്‍റ്സ് കോൺഫറൻസിന്
ആർഎസ് സി എലൈറ്റ് മീറ്റ് ശ്രദ്ധേയമായി
സബിയ (ജിദ്ദ): "ആകാശം അകലെയല്ല" എന്ന പ്രമേയത്തിൽ പ്രവാസി വിദ്യാർഥികളുടെ സാമൂഹിക സാംസ്കാരിക ഉന്നമനം ലക്‌ഷ്യം വച്ച് ആർഎസ് സി (റിസാല സ്റ്റഡി സർക്കിൾ ) ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന സ്റ്റുഡന്‍റ്സ് കോൺഫറൻസിന്‍റെ ഭാഗമായി എലൈറ്റ് പേരന്‍റ്സ് മീറ്റ് സബിയയിൽ ചേർന്നു .

മോഡേൺ പേരന്‍റിംഗ് എന്ന വിഷയത്തെ ആസ്പദമാക്കി അബഹ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി പ്രഫ. ശാഹുൽ ഹമീദ് മാസ്റ്റർ ക്ലാസെടുത്തു. ഐസിഎഫ് പ്രസിഡന്‍റ് സി.കെ മൗലവി അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സിറാജ് കുറ്റ്യാടി ഉദ്‌ഘാടനം നിർവഹിച്ചു. നൂറുദ്ധീൻ കുറ്റ്യാടി ,അഫ്സൽ സഖാഫി , കുഞ്ഞി കോയ തങ്ങൾ, മൻസൂർ സാംന്ത, അബ്ദുൽസമദ് പറപ്പൂർ,ഷമീർ കട്ടിപ്പാറ ,നൗഫൽ വള്ളിക്കുന്ന് എന്നിവർ നേതൃത്വം നൽകി.
അനസ് ജൗഹരി സ്വാഗതവും നൗഫൽ മമ്പാട് നന്ദിയും പറഞ്ഞു.

സമാപന സംഗമം 26 ന് ജിസാൻ പ്രവിശ്യയിലെ സബിയയിൽ നടക്കും . വിവിധ വിഭാഗങ്ങളെ യോജിപ്പിച്ചുകൊണ്ട് നടക്കുന്ന സമ്മേളനം ഡോ. മുബാറക്ക് സാനി ഉദ്ഘാടനം ചെയ്യും. ആർഎസ് സി നാഷണൽ സ്റ്റുഡന്‍റ്സ് കൺവീനർ ആഷിഖ് സഖാഫി പൊന്മള മുഖ്യ പ്രഭാഷണം നടത്തും.മറ്റു സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. തുടർന്നു വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ