+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസിൽ ഏർലി വോട്ടിംഗ് ആരംഭിച്ചു ; ആദ്യ ദിനം ഡാളസിൽ റിക്കാർഡ് പോളിംഗ്

ഡാളസ്: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് ഒക്ടോബർ 22 ന് ആരംഭിച്ചപ്പോൾ ഡാളസിലെ പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ അനുഭവപ്പെട്ട തണുപ്പിനെ പോലും അവഗണിച്ചു നൂറുകണക്കിന് ആളുകളാണ് വോട്ടു
ടെക്സസിൽ ഏർലി വോട്ടിംഗ് ആരംഭിച്ചു ; ആദ്യ ദിനം ഡാളസിൽ റിക്കാർഡ് പോളിംഗ്
ഡാളസ്: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് ഒക്ടോബർ 22 ന് ആരംഭിച്ചപ്പോൾ ഡാളസിലെ പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ അനുഭവപ്പെട്ട തണുപ്പിനെ പോലും അവഗണിച്ചു നൂറുകണക്കിന് ആളുകളാണ് വോട്ടു ചെയ്യാൻ എത്തിയത്.

ഡാളസ് കൗണ്ടിയിലെ എല്ലാ ബൂത്തുകളിലും രാവിലെ ഏഴിനു തന്നെ വോട്ടർമാർ എത്തിയിരുന്നു.2014 ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യ ദിവസം വോട്ടു രേഖപ്പെടുത്തിയവർ 29217 ആയിരുന്നു. എന്നാൽ രാത്രി ഏഴിന് ലഭിച്ച റിപ്പോർട്ട് അനുസരിച്ചു ഡാളസ് കൗണ്ടിയിൽ 55384 പേരാണ് സമ്മതിദാനാവകാശം ഉപയോഗിച്ചത്. ഇതു റിക്കാർഡാണ്.

ഏഴിന് അവസാനിപ്പിക്കേണ്ട പോളിംഗ് , വോട്ടർമാരുടെ നീണ്ട ക്യൂ കാരണം ദീർഘിപ്പിക്കേണ്ടി വന്നുവെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജെൻകിൻസ് പറഞ്ഞു.ടെക്സസിൽ 2014 ലെ മിഡ്ടേം തെരഞ്ഞെടുപ്പിൽ രജിസ്ട്രേഡ് വോട്ടർമാരിൽ 240653 പേരാണ് (2.68 ശതമാനം) ആദ്യദിനം വോട്ട് രേഖപ്പെടുത്തിയിരുന്നത്.

ഹൂസ്റ്റണിൽ പ്രസിഡന്‍റ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടും വോട്ടർമാരുടെ എണ്ണത്തിൽ കുറവനുഭവപ്പെട്ടിട്ടില്ല. വൈകിട്ട് നടന്ന റാലിക്കു മുമ്പ് ഹൂസ്റ്റണിലും റിക്കാർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. നവംബർ 2 വരെയാണ് ഏർലി വോട്ടിംഗ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ