ഇറ്റലിയിൽ ശൈത്യ കാലം വരവറിയിച്ചു

08:33 PM Oct 23, 2018 | Deepika.com
റോം: ശൈത്യകാലത്തിന്‍റെ വരവറിയിച്ച് ഇറ്റലിയിൽ ആലിപ്പഴ മഴ തകർത്തു പെയ്തു. ശക്തമായ മഴയിൽ അല്പ നേരത്തേയ്ക്കെങ്കിലും റോഡ് ഗതാഗതം നിശ്ചലമായി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ജനങ്ങളും ദുരിതത്തിലായി.

വലിയ ഐസ് കട്ടകൾ പലരുടെയും ശരീരത്തിൽ വീണ് പരിക്കേറ്റതായും സ്കൂട്ടർ യാത്രക്കാർ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മഴയുടെ കാഠിന്യം കുറഞ്ഞപ്പോൾ ജനങ്ങൾ നിരത്തിലിറങ്ങി ആലിപ്പഴം പെറുക്കിയതും ചിത്രങ്ങൾ പകർത്തിയതും സന്തോഷം പങ്കുവച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ