ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

10:52 PM Oct 22, 2018 | Deepika.com
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിള്‍ കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽ‌ക്കെ മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജണുകള്‍ മത്സരാര്‍ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്നാണ്.

കലോത്സവം വിജയകരമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടന്നുവരികയാണ്. നവംബർ 10 ന് ബ്രിസ്റ്റോളിൽ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റീജണല്‍ മത്സരങ്ങളില്‍ വിജയിച്ചവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജണുകള്‍ മത്സരാര്‍ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്നാണ്. വിജയികളുടെ വിവരങ്ങള്‍ അതാത് സ്ഥലങ്ങളിലെ കോഓഡിനേറ്റർമാർ എത്രയും പെട്ടെന്ന് മെയില്‍ ചെയ്യേണ്ടതാണ്.

വിവിധ റീജയണുകളില്‍ മത്സരിച്ച് വിജയിച്ചവരാണ് രൂപതാ ബൈബിള്‍ കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുന്നത്. നവംബര്‍ 10ന് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്‍ററിലാണ് കലോത്സവം. വീറുംവാശിയും പ്രകടനമാക്കിയ റീജണല്‍ മത്സരങ്ങളിലെ വിജയികളുടെ കലാശക്കൊട്ടാണ് രൂപതാ ബൈബിൾ കലോത്സവം .

മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ registration@smegbbiblekalotsavam.com എന്ന ഇമെയില്‍ വിലാസത്തിലോ, ബൈബിള്‍ കലോത്സവത്തിന്‍റെ വെബ്‌സൈറ്റിലേക്കോ അയയ്ക്കണം.

കലോത്സവത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന സുവനീര്‍ അവസാനഘട്ടത്തിലാണ്. ഈ ആഴ്ചയോടെ സുവനീര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. പോൾ വെട്ടിക്കാട്ട് :07450243223, ജോജി മാത്യു : 07588445030

Venue: Greenway Cetnre, Southmead, Bristol BS10 5PY,
www.smegbbiblekalotsavam.com , Email : info@smegbbiblekalotsavam.com

റിപ്പോർട്ട്: ജോബി ആന്‍റണി