+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

സാല്‍മിയ (കുവൈത്ത്): ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് ഗാന്ധിജിയുടെ നൂറ്റമ്പതാമത് ജന്മവാർഷികം സംഘടിപ്പിച്ചു. സിബിഎസ്ഇയുടെ നിർദേശപ്രകാരം എല്ലാ ബ്രാഞ്ചുകളിലും ഒരുവർഷം നീളുന്ന പരിപാടികൾക്കാണ് രൂപം നൽകിയ
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
സാല്‍മിയ (കുവൈത്ത്): ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് ഗാന്ധിജിയുടെ നൂറ്റമ്പതാമത് ജന്മവാർഷികം സംഘടിപ്പിച്ചു. സിബിഎസ്ഇയുടെ നിർദേശപ്രകാരം എല്ലാ ബ്രാഞ്ചുകളിലും ഒരുവർഷം നീളുന്ന പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്.

ശുചീകരണം, പ്രതിജ്ഞ, സർവമത പ്രാർഥന, ശ്രമദാനം, സെമിനാറുകൾ, ചർച്ചകൾ, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങളും അവസരണങ്ങളും തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുണ്ടാവും.

അനുസ്മരണ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ സ്വാഗതം ആശംസിച്ചു. കുവൈത്ത് സർവകലാശാലയിൽനിന്നുള്ള ഡോ. ഹൈല അൽ മികൈമി, ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ, ശൈഖ ഫദ്യ സഅദ് അസ്സബാഹ്, കെ.കെ. പഹേൽ, സഞ്ജയ് സഖലാനി തുടങ്ങിയവർ സംബന്ധിച്ചു. ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്ന ടാബ്ലോ അടക്കം വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട് : സലിം കോട്ടയിൽ