+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2019 ലെ ഫാമിലി കോൺഫറൻസിന് പുതുനേതൃത്വം

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് നവനേതൃത്വം. 2019 ലെ കോൺഫറൻസ് കോ ഓർഡിനേറ്ററായി ഫാ. സണ്ണി ജോസഫിനേയും ജനറൽ സെക്രട്ടറിയായി ജോബി ജോണിനേയും ഭദ്രാസന അധ്യക്ഷൻ സഖറി
2019 ലെ ഫാമിലി കോൺഫറൻസിന് പുതുനേതൃത്വം
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് നവനേതൃത്വം. 2019 ലെ കോൺഫറൻസ് കോ ഓർഡിനേറ്ററായി ഫാ. സണ്ണി ജോസഫിനേയും ജനറൽ സെക്രട്ടറിയായി ജോബി ജോണിനേയും ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ നിയമിച്ചു.

ട്രഷറാറായി മാത്യു വർഗീസ് തുടരും.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ഫിനാൻസ് ചെയറായി തോമസ് വർഗീസ് (സജി) ബിസിനസ് മാനേജർ സണ്ണി വർഗീസ്, സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, അസിസ്റ്റന്‍റ് ട്രഷറർ ജയ്സൺ തോമസ് എന്നിവർ പ്രവർത്തിക്കും.

2018 ലെ കോൺഫറൻസ് വിജയമാക്കി തീർത്ത കോഓർഡിനേറ്റർ ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ എന്നിവർക്ക് സഖറിയാ മാർ നിക്കോളോവോസ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: യോഹന്നാൻ രാജൻ