+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സതീഷ് ബാബു പയ്യന്നൂർ അമേരിക്ക സന്ദർശിക്കുന്നു

ന്യൂയോർക്ക്: വിവിധ സംഘടനകളൊരുക്കുന്ന സാഹിത്യ സാംസ്കാരിക സമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഥാകൃത്തും മാധ്യമപ്രവർത്തകനുമായ സതീഷ് ബാബു പയ്യന്നൂർ ഒക്ടോബർ 30 നു ന്യൂയോർക്കിലെത്തുന്നു.ഫിലഡൽഫിയ, ന്യൂജേഴ്സി,
സതീഷ് ബാബു പയ്യന്നൂർ അമേരിക്ക സന്ദർശിക്കുന്നു
ന്യൂയോർക്ക്: വിവിധ സംഘടനകളൊരുക്കുന്ന സാഹിത്യ സാംസ്കാരിക സമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഥാകൃത്തും മാധ്യമപ്രവർത്തകനുമായ സതീഷ് ബാബു പയ്യന്നൂർ ഒക്ടോബർ 30 നു ന്യൂയോർക്കിലെത്തുന്നു.

ഫിലഡൽഫിയ, ന്യൂജേഴ്സി, ഡാളസ്, ഹൂസ്റ്റൺ എന്നീ നഗരങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.

"പേരമരം' എന്ന കഥാസമാഹരത്തിന് 2012 ലെ ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സതീഷ് ബാബു, മുപ്പതോളം പുസ്തകങ്ങളുടെ കർത്താവാണ്. മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർ‍‍ഡുകൾക്ക് അർഹനായ സതീഷ് ബാബു, നിരവധി ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെയും ചലച്ചിത്ര അക്കാദമിയുടെയും എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. സാഹിത്യ– സാംസ്കാരിക മേഖലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ തനതായ സംഭാവനകൾ നൽകിയ സുരേഷ് ബാബു, പയ്യന്നൂർ കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: സുധാ കർത്താ 267 575 7333 Sudakartha@aol.com.