+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബൂദാബി മണ്ണാര്‍ക്കാട് കെഎംസിസിയുടെ പ്രവര്‍ത്തനോത്ഘാടനവും സിഎച്ച് അനുസ്മരവും

അബൂദാബി മണ്ണാര്‍ക്കാട് കെഎംസിസിയുടെ പ്രവര്‍ത്തനോത്ഘാടനവും സി എച്ച് അനുസ്മരവും ക്‌ടോബര്‍ 19നു വെള്ളി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. അബൂദാബി മണ്ണാര്‍ക്കാട് കെഎംസിസി പുതിയ കമ്മിറ്റിയുടെ പ്രവര്‍
അബൂദാബി മണ്ണാര്‍ക്കാട് കെഎംസിസിയുടെ പ്രവര്‍ത്തനോത്ഘാടനവും സിഎച്ച് അനുസ്മരവും
അബൂദാബി മണ്ണാര്‍ക്കാട് കെഎംസിസിയുടെ പ്രവര്‍ത്തനോത്ഘാടനവും സി എച്ച് അനുസ്മരവും ക്‌ടോബര്‍ 19-നു വെള്ളി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. അബൂദാബി മണ്ണാര്‍ക്കാട് കെഎംസിസി പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോത്ഘാടനം ഹ്രസ്യ സന്ദര്‍ശനത്തിനായി യു എ യില്‍ എത്തിയ പാലക്കാട് ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ കൊല്‍ക്കളത്തില്‍ നിര്‍വഹിച്ചു. തുടര്‍ന്നു മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും യുവ പ്രാസംഗികനുമായ അഡ്വ. പി വി മനാഫ് അരീക്കോട് സി എച്ച് മുഹമ്മദ് കോയ അനുസ്മരണ പ്രഭാഷണം നടത്തി.

അബൂദാബി കെഎംസിസി സ്റ്റേറ്റ് വര്‍ക്കിങ് പ്രസിഡന്റ് ഹമീദ് കടപ്പുറം ഉത്ഘാടനം ചെയ്ത യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ ബാബു പാറയില്‍ അധ്യക്ഷത വഹിച്ചു, യോഗത്തില്‍ റിഷാദ് സി വി, റിയാസ് വാഴമ്പുറം,മുഷ്താക്ക് തൃത്താല, അന്‍വര്‍ മണ്ണാര്‍ക്കാട്, ജാഫര്‍ നാലകത്തു, സലിം നാലാകത്ത്, കരീം കീടത്ത്, നൗഫല്‍ മണലടി, റിയാസ് കോട്ടോപ്പാടം, ബഷീര്‍ കിഴക്കേതില്‍, ശരീഫ് കിഴക്കേതില്‍, ഫൈസല്‍ വിയ്യനാടന്‍, സാജിദ് കോട്ടോപ്പാടം, മുനീര്‍ ലുലു, ലത്തീഫ് കോട്ടോപ്പാടം എന്നിവര്‍ ആശംസിച്ചു. യോഗത്തിനു ഇസ്മായില്‍ കണ്ടമംഗലം സ്വാഗതവും ട്രഷറര്‍ ശംസുദ്ധീന്‍ കൊലൊത്തൊടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള