പോർട്ട്സ്മൗത്ത്: മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ടോമി ഏടാട്ടിന്റേയും മരിയന്‍ മിനിസ്ട്രി ടീമിന്റേയും നേതൃത്വത്തില്‍ നവംബര്‍ 16, 17, 18 (വെള്ളി, ശനി, ഞായർ) തീയതികളില്‍ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചിൽ (Paulsgrove PO6 4DG) കുടുംബ നവീകരണ ധ്യാനം നടത്തുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ10 മുതൽ 5 വരെയും ഞായർ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടുവരെയുമാണ് ധ്യാനം. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്.
പോര്ട്ട്സ്മൗത്തില് കുടുംബ നവീകരണ ധ്യാനം
08:18 PM Oct 20, 2018 | Deepika.com